നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി ആര്യാടൻ ഷൗക്കത്ത് ആണോ വി എസ് ജോയി ആണോ മത്സരിക്കുന്നത് എന്ന് ഇന്നറിയാം. ഒറ്റപ്പേര് ഹൈക്കമാൻഡിനു കൈമാറാനാണ് കെപിസിസിയുടെ നീക്കം. പ്രിയങ്ക ഗാന്ധിയുടെ ലോക്സഭാ മണ്ഡലമായതിനാൽ പ്രിയങ്കയുടെയും രാഹുലിന്റെയും അനുമതി വാങ്ങിയ ശേഷം ഇന്ന് ഉച്ചയ്ക്ക് മുൻപു പ്രഖ്യാപനമുണ്ടാകും.സംസ്ഥാന നേതാക്കൾ നടത്തിയ ചർച്ചയിൽ ആര്യാടൻ ഷൗക്കത്തിന്റെ പേരിനാണ് മുൻതൂക്കം ലഭിച്ചത്. അതേസമയം, ഡിസിസി പ്രസിഡന്റ് വി.എസ്. ജോയിയുടെ പേര് ഹൈക്കമാൻഡിന് അയക്കാൻ അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർ സമ്മർദം ചെലുത്തുന്നതായാണ് വിവരം.