നവരത്നങ്ങളുടെ അത്ഭുത ഫലങ്ങൾ


ഡോ:പി.ബി.രാജേഷ്

ഓരോ രത്നങ്ങൾക്കും വ്യത്യസ്തമായ ഫലമാണ് ഉണ്ടാവുക. ജനിച്ച സമയത്ത് ഗ്രഹങ്ങളെ അടിസ്ഥാനമാക്കി രത്നങ്ങൾ ധരിക്കുന്നതായിരിക്കും ഉത്തമം. ഒരു ഗ്രഹത്തിന് ബലക്കുറവോ മൗഡ്യമോ വന്നാൽ അതിനെ ബലപ്പെടുത്താൻ വേണ്ട രത്നം ധരിക്കാം.

ചില ജാതകത്തിൽ ഒരു ഗ്രഹത്തിനും ബലക്കുറവില്ലായിരിക്കും. അങ്ങനെ വരുന്നവർ ലഗ്നാധിപന്റെ രത്നം ധരിക്കാം. പ്രത്യേക ആവശ്യം നടക്കാനായും രത്നം ധരിക്കാം. സ്ത്രീകൾക്കും പുരുഷന്മാർക്കും കുട്ടികൾക്കും വയസായവർക്കും എല്ലാം ഇത് ധരിക്കാം.

രത്നങ്ങൾ വൃത്തിയായി ധരിക്കണം. വലത് കൈയ്യിൽ ധരിക്കുന്നവർ ഭക്ഷണം കഴിക്കുമ്പോൾ അത് ഇടത് കൈയിലേക്ക് മാറ്റുക. രാത്രി വേണമെങ്കിൽ അഴിച്ചു വെക്കാം. എണ്ണയും മറ്റു തേച്ച് കുളിയ്ക്കുന്നതിന് മുമ്പ് അഴിച്ചു വെയ്ക്കുക.

മാണിക്യം

മാണിക്യം സൂര്യനെയാണ് പ്രതിനിധീകരിക്കുന്നത്. രത്നങ്ങളുടെ രാജാവാണ് ഇത്. സൂര്യ ദശാകാലം മെച്ചമാകാൻ ഇത് ധരിക്കാം. അധികാരം നേടുന്നതിനും ഹൃദയ ആരോഗ്യത്തിനും ഇത് നല്ലതാണ്. സർക്കാർ ജോലി ലഭിക്കാൻ ഈ രത്നം ഗുണപ്രദമാണ്. ശിവ ക്ഷേത്രത്തിൽ പൂജിച്ച് ഞായറാഴ്ച സൂര്യനുദിച്ച ഒരു മണിക്കൂറിനകം ധരിച്ചു തുടങ്ങുന്നത് ഉത്തമം.

മുത്ത്

മുത്തിനെ രത്നങ്ങളുടെ രാജ്ഞി എന്നാണ് വിളിക്കുന്നത്. ചന്ദ്രനെ ആണിത് പ്രതിനിധീകരിക്കുന്നത്. മനസ്സമാധാനം നേടാനും ഓർമ്മ നില നിൽക്കാനും ഇത് ധരിക്കുന്നത് നല്ലതാണ്.
യോഗ ഫലങ്ങൾ മെച്ചപ്പെടാൻ ഇത് സഹായകരമാകും. ഭഗവാൻ ശ്രീകൃഷ്ണനാണ് ഇത് കണ്ടെത്തിയതെന്ന് വിശ്വസിക്കപ്പെടുന്നു. ദേവീ ക്ഷേത്രത്തിൽ പൂജിച്ചു തിങ്കളാഴ്ച സൂര്യനുദിച്ച് ഒരു മണിക്കൂറിനകം ഇത് ധരിച്ചു തുടങ്ങാം.

പവിഴം

പവിഴം ചൊവ്വയെ പ്രതിനിധീകരിക്കുന്ന രത്നമാണ്. യുദ്ധ ദേവതയാണ് ചൊവ്വ. അതിനാൽ സൈനിക രംഗത്തും എൻജിനീയറിങ് മേഖലയിലും സ്പോർട്സ് രംഗത്തും മറ്റും പ്രവർത്തിക്കുന്നവർക്ക് ഇത് ധരിക്കുന്നത് നല്ലതാണ്. ഊർജ്ജസ്വലത നേടാൻ ഇത് സഹായകരമാണ്. സുബ്രഹ്മണ്യ ക്ഷേത്രത്തിലോ ദേവി ക്ഷേത്രത്തിലോ പൂജിച്ച് ചൊവ്വാഴ്ച സൂര്യനു ദിച്ച് ഒരു മണിക്കൂറിനകം ധരിച്ചു തുടങ്ങുക.

മരതകം

മരതക രത്നം ബുധദശാകാലം മെച്ചമാകാനും ബുധന് മൗഡ്യം ഉണ്ടെങ്കിൽ പരിഹാരമായും ധ രിക്കാം. പഠന മികവിനും പരീക്ഷാ വിജയം നേടാനും ഇത് സഹായകരമാണ്. ബുധ ഗ്രഹത്തെ യുവരാജാവായിട്ടാണ് സങ്കൽപ്പിക്കുന്നത്.അധ്യാപക രംഗത്തും ഐ.ടി, മേഖലയിലും മാധ്യമ പ്രവ ർത്തകരും എല്ലാം ഇത് ധരിക്കുന്നത് നല്ലതാണ്. ദേവീക്ഷേത്രത്തിൽ പൂജിച്ചു ബുധനാഴ്ച സൂര്യനുദിച്ച് ഒരു മണിക്കൂറിനകം ധരിച്ചു തുടങ്ങാം

മഞ്ഞ പുഷ്യരാഗം

സന്താനക്കാരനായ വ്യാഴത്തെയാണ് മഞ്ഞ പുഷ്യരാഗം പ്രതിനിധീകരിക്കുന്നത്. അതു കൊണ്ടുതന്നെ സന്താനഭാഗ്യത്തിന് ഇത് ധരിക്കുന്നത് ഉത്തമമാണ് സാമ്പത്തിക സ്ഥിതി മെച്ചപ്പെടാനും ഈശ്വരാധീനം ഉണ്ടാവാനും എല്ലാം ഇത് ധരിക്കുന്നത് ഉത്തമമാണ്.
വ്യാഴത്തെ ദേവ ഗുരു ആയി കണക്കാക്കുന്നത്. മഹാവിഷ്ണു ക്ഷേത്രത്തിലോ ശ്രീകൃഷ്ണ ക്ഷേത്രത്തിലോ പൂജിച്ച് ശേഷം ധരിക്കുക. സൂര്യൻ ഉദിച്ചു ഒരു മണിക്കൂറിനകമാണ് ധരിച്ചു തുടങ്ങേണ്ടത്.

വജ്രം

അസുര ഗുരുവായ ശുക്രനെയാണ് വജ്രം പ്രതിനിധീകരിക്കുന്നത്. ഏറ്റവും കാഠിന്യമുള്ള രത്നവും ഇതാണ്. വിവാഹം പെട്ടെന്ന് നടക്കാനും സന്തോഷകരമായ ദാമ്പത്യത്തിന് സൗന്ദര്യവർദ്ധനവിനും സാമ്പത്തിക പുരോഗതിക്കും ഈ രത്നം ധരിക്കുക. വെള്ളിയാഴ്ച സൂര്യനുദിച്ച ഒരു മണിക്കൂറിനകം ധരിച്ച് തുടങ്ങുക മഹാലക്ഷ്മി ക്ഷേത്രത്തിലാണ് പൂജിക്കേണ്ടത്. തിരിച്ചു കൊടുത്താൽ വില കിട്ടുന്ന രത്നവും ഇതു മാത്രമാണ്.

ഇന്ദ്രനീലം

ശനിയെ പ്രതിനിധീകരിക്കുന്ന രത്നമാണ് ഇന്ദ്ര നീലം ശനിദോഷം മാറാനും വാത സംബന്ധമായ രോഗങ്ങൾക്ക് പരിഹാരമായും ഇത് ധരിക്കാം ശാസ്താക്ഷേത്രത്തിലോ അയ്യപ്പക്ഷേത്രത്തിലോ പൂജിച്ച് ശനിയാഴ്ച രാവിലെ സൂര്യനുദിച്ചു ഒരു മണിക്കൂറിനകം ധരിച്ചു തുടങ്ങാം. മറ്റ് രത്നങ്ങളെ അപേക്ഷിച്ച് അപകടസാധ്യത കൂടിയ രത്നമാണ് ഇത്. ഈ രത്നം നടുവിരലിലാണ് ധരിക്കേണ്ടത്.

ഗോമേദകം

ഗോമേദകം രാഹുവിനെ പ്രതിനിധീകരിക്കുന്ന രത്നമാണ്. രാഹു ദശാകാലം മെച്ചമാകാനും രാഹു ദോഷം മാറാനും ത്വക്ക് സംബന്ധമായ രോഗങ്ങൾക്ക് പരിഹാരം ആയും ഇത് ധരിക്കാം. കെമിക്കലുകളുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്നവർക്കും ഗൾഫ് നാടുകളിൽ ജോലിയുള്ളവർക്കും ഇത് ധരിക്കാം. ശനിയാഴ്ച സൂര്യനുദിച്ചു ഒരു മണിക്കൂറിനകം ധരിച്ച് തുടങ്ങുക ശിവക്ഷേത്രത്തിലാണ് പൂജിക്കേണ്ടത്.

വൈഡൂര്യം

വൈഡൂര്യം കേതുവിനെയാണ് പ്രതിനിധീകരിക്കുന്നത്. കേതു ദോഷങ്ങൾക്ക് പരിഹാരമായും ദശാകാലം മെച്ചപ്പെടാനും ഇത് ധരിക്കാം. അലർജി പോലുള്ള അസുഖങ്ങൾക്കും ഇത് പരിഹാരമാണ്. സാമ്പത്തിക പുരോഗതി നേടാനും ഇത് ഗുണകരമാണ് ഗണപതി ക്ഷേത്രത്തിൽ പൂജിച്ച് ചൊവ്വാഴ്ച സൂര്യനുദിച്ച് മണിക്കൂറിനകം ഇത് ധരിച്ചു തുടങ്ങാം.

Leave a Reply

spot_img

Related articles

എറണാകുളം ജനറല്‍ ആശുപത്രിക്ക് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ലൈസൻസ്; രാജ്യത്ത് ആദ്യം

എറണാകുളം ജനറല്‍ ആശുപത്രി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സജ്ജമാകുന്നു.രാജ്യത്ത് ആദ്യമായാണ് ഒരു ജില്ലാതല ആശുപത്രി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുന്നത്.ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താനുള്ള...

കണ്ണൂരിൽ 5 വയസുകാരൻ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ

**കണ്ണൂരിലെ ചെറുപുഴയിൽ അഞ്ചുവയസുകാരനെ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തി. അതിഥി തൊഴിലാളികളായ സ്വർണ്ണ- മണി ദമ്പതികളുടെ മകൻ വിവേക് മുർമു ആണ്...

വടക്കൻ ജില്ലകളിൽ തിങ്കളാഴ്ച റെഡ് അലേർട്ട് പ്രഖ്യാപിച്ചു

അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ തിങ്കളാഴ്ച കണ്ണൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴയ്ക്കുള്ള...

കുരമ്പാലയിൽ വീടിന് മുകളിൽ ലോറി മറിഞ്ഞ അപകടം; കുടുംബത്തിന് ദുരന്തനിവാരണ സ്കീമിൽ ഉൾപ്പെടുത്തി വീട് നിർമ്മിച്ചു നൽകും:- ഡെപ്യൂട്ടി സ്പീക്കർ

പന്തളം കുരമ്പാലയിൽ വീടിന് മുകളിൽ ലോറി മറിഞ്ഞ അപകടം; കുടുംബത്തിന് ദുരന്തനിവാരണ സ്കീമിൽ ഉൾപ്പെടുത്തി വീട് നിർമ്മിച്ചു നൽകുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ...