കർണാടകയിൽ വാഹനാപകടത്തിൽ ഒൻപത് പേർ മരിച്ചു

കർണാടകയിൽ വാഹനാപകടത്തിൽ ഒൻപത് പേർ മരിച്ചു. കർണാടകയിലെ യെല്ലാപുരയിൽ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞാണ് ഒൻപത് പേർ മരിച്ചത്. പച്ചക്കറി കയറ്റി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. അപകട സമയത്ത് ലോറിയിൽ 25 പേരുണ്ടായിരുന്നു. ബാക്കിയുള്ള 16 പേർക്കും പരുക്കേറ്റിട്ടുണ്ട്. ഇവരെ യെല്ലാപുരയിലും സമീപത്തുമായുള്ള വിവിധ ആശുപത്രികളിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹങ്ങളും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്ന് രാവിലെയാണ് അപകടം നടന്നത്. എന്താണ് അപകടകാരണമെന്ന് വ്യക്തമല്ല.

Leave a Reply

spot_img

Related articles

സെയ്ഫ് അലിഖാന്റെ കുടുംബം കൈവശം വയ്ക്കുന്ന 15,000 കോടി രൂപയുടെ സ്വത്ത് സര്‍ക്കാരിലേക്ക്

സെയ്ഫ് അലിഖാന്റെ കുടുംബം കൈവശം വയ്ക്കുന്ന മധ്യപ്രദേശിലെ 15,000 കോടി രൂപയുടെ സ്വത്ത് സര്‍ക്കാരിന് ഏറ്റെടുക്കാനുള്ള വഴിയൊരുങ്ങുന്നു. പട്ടൗഡി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള 15,000 കോടി...

ഹിന്ദി നമ്മുടെ ദേശീയ ഭാഷയല്ല ഔദ്യോഗിക ഭാഷ മാത്രം; മുന്‍ ക്രിക്കറ്റ് താരം ആര്‍ അശ്വിന്‍

ഹിന്ദി നമ്മുടെ ദേശീയ ഭാഷയല്ലെന്നും, ഔദ്യോഗിക ഭാഷ മാത്രമാണെന്നും ഇന്ത്യന്‍ സ്പിൻ ഇതിഹാസവും മുന്‍ ക്രിക്കറ്റ് താരവുമായ ആര്‍ അശ്വിന്‍.ചെന്നൈയിലെ ഒരു എന്‍ജിനീയറിങ് കോളജില്‍...

തിരുപ്പതി ദുരന്തം: മരിച്ചവരിൽ പാലക്കാട് സ്വദേശിനിയും

തിരുപ്പതിയിലെ കൂപ്പണ്‍ വിതരണ കൗണ്ടറിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച ആറു പേരിൽ പാലക്കാട് സ്വദേശിനിയും. പാലക്കാട് വണ്ണാമട വെള്ളാരംകൽമേടിലെ നിര്‍മല (52) ആണ്...

മഹാരാഷ്ട്രയിലെ ബുൽ ഡാന നിവാസികളുടെ മുടി കൊഴിയുന്നു

മഹാരാഷ്ട്രയിലെ നാഗ്പൂർ മേഖലയായ ബുൽ ഡാന നിവാസികളുടെ മുടി കൊഴിയുന്നു. അധികൃതർ പരിശോധനയ്ക്ക്. ബുല്‍ഡാനയിലെ ഗ്രാമങ്ങളില്‍ ഒരാഴ്ചയ്ക്കിടെ ഒട്ടേറെപ്പേര്‍ കഷണ്ടിയായി. മുടികൊഴിച്ചില്‍ വ്യാപകമാവുകയും ഒട്ടേറെ...