വഖഫ് ബോര്‍ഡുകളില്‍ നിയമനം നടത്തരുതെന്ന് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്

വഖഫ് ബോര്‍ഡുകളില്‍ നിയമനം നടത്തരുതെന്ന് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്.വഖഫ് സ്വത്തുക്കളില്‍ മാറ്റം വരുത്തുന്നതും സുപ്രീം കോടതി തടഞ്ഞു.സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്.കേന്ദ്ര സര്‍ക്കാരിന് മറുപടി പറയാന്‍ ഒരാഴ്ച സമയം അനുവദിച്ചിട്ടുണ്ട്.അമുസ്ലീങ്ങളെ തല്‍ക്കാലം നിയമിക്കരുതെന്നും കോടതി പറഞ്ഞു.

വഖഫ് നിയമത്തില്‍ അഞ്ച് ഹര്‍ജികള്‍ മാത്രമേ പരിഗണിക്കാനാവൂ എന്നും സുപ്രീം കോടതി പറഞ്ഞു. 73 ഹര്‍ജികളാണ് കോടതിക്ക് മുമ്പിലെത്തിയത്. ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കാന്‍ സാധിക്കില്ലെന്നും സമാന വിഷയം ഉന്നയിക്കുന്നതിനാല്‍ അതില്‍ പ്രധാനപ്പെട്ട അഞ്ച് ഹര്‍ജികള്‍ മാത്രം പരിഗണിക്കാമെന്നുമാണ് സുപ്രീം കോടതി പറഞ്ഞത്.

ഏതെല്ലാം പരിഗണിക്കണമെന്ന് ഹര്‍ജിക്കാര്‍ക്ക് തന്നെ തീരുമാനിക്കാമെന്നും സുപ്രീം കോടതി പറഞ്ഞു.വിശദ വാദത്തിന് നോഡൽ കൗൺസിലർമാരെ നിയോഗിക്കും. നിയമ ഭേദഗതിയിൽ വിശദവാദം തുടരും. നിലവിൽ കോടതി തീരുമാനമാകുന്നത് വരെ ഡീനോട്ടിഫിക്കേഷൻ പാടില്ലെന്നും കോടതി നിര്‍ദ്ദേശിച്ചു.

Leave a Reply

spot_img

Related articles

കേരളത്തില്‍ നിന്ന് സാധനങ്ങളുമായി പോയ ലോറിക്ക് നേരെ മഹാരാഷ്ട്രയില്‍ ക്രിമിനല്‍ സംഘത്തിന്റെ അക്രമം

കേരളത്തില്‍ നിന്ന് സാധനങ്ങളുമായി പോയ ലോറിക്ക് നേരെ മഹാരാഷ്ട്രയില്‍ ക്രിമിനല്‍ സംഘത്തിന്റെ അക്രമം.യാതൊരു പ്രകോപനവുമില്ലാതെ ലോറി തടഞ്ഞുനിർത്തിയ സായുധ സംഘം ഡ്രൈവർക്കും സഹായിക്കും നേരെ...

സിബിഎസ്‌ഇ രണ്ടാംഘട്ട പരീക്ഷയ്ക്ക് 6.68 ലക്ഷത്തിലേറെ അപേക്ഷകള്‍

സിബിഎസ്‌ഇ രണ്ടാംഘട്ട പരീക്ഷയ്ക്ക് 6.68 ലക്ഷത്തിലേറെ അപേക്ഷകള്‍.ഈ മാസം ആദ്യം മുഖ്യപരീക്ഷയുടെ ഫലം പ്രഖ്യാപിച്ചിരുന്നു.മാർക്ക് കൂടുതല്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണു രണ്ടാംഘട്ടത്തിലെ ഭൂരിഭാഗം അപേക്ഷകളെന്നു...

ഹരിയാൻവി നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക സിരോഹി അന്തരിച്ചു

ഹരിയാൻവി നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക സിരോഹി (30) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഉത്തർപ്രദേശിലെ ബാലന്ദ്ഷഹറിൽ ജനിച്ച ദിവ്യാങ്ക,...

ഉത്തർപ്രദേശിലെ മിർസാപുരിൽ ട്രക്ക് അപകടത്തിൽ 11 മരണം

ഉത്തർപ്രദേശിലെ മിർസാപുരിൽ ട്രക്ക് നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ 11 മരണം. നിയന്ത്രണം വിട്ട ട്രക്ക് സമീപത്തുള്ള വാഹനങ്ങളിൽ ഇടിച്ചാണ് അപകടമുണ്ടായത്. ട്രക്ക് ഡ്രൈവറുടെ നില...