ബിജെപിയെ ഞെട്ടിച്ച് നിതീഷ് കുമാറിന്റെ നീക്കം, ജെഡിയു മണിപ്പൂര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു

മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് തിരിച്ചടി. എന്‍. ബിരേന്‍ സിങ് നയിക്കുന്ന ബിജെപി സര്‍ക്കാരിനുള്ള പിന്തുണ സഖ്യകക്ഷിയായ ജെഡിയു പിന്‍വലിച്ചു. നിതീഷ് കുമാര്‍ അധ്യക്ഷനായ ജെഡിയുവിന് മണിപ്പൂര്‍ നിയമസഭയില്‍ ഒരംഗമാണ് ഉളളത്. പിന്‍മാറ്റം മണിപ്പൂര്‍ സര്‍ക്കാരില്‍ തിരിച്ചടി സൃഷ്ടിക്കില്ലെങ്കിലും കേന്ദ്രത്തിനും ബിഹാറിലും പ്രധാന സഖ്യകക്ഷിയായ ജെഡിയുവിന്റെ പിന്‍മാറ്റം ബിജെപിക്കുളള മുന്നറിയിപ്പാണെന്നാണ് വിലയിരുത്തല്‍.കോണ്‍റാഡ് സാഗ്മ നിയന്ത്രിക്കുന്ന നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയും നേരത്തെ മണിപ്പൂര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിരുന്നു. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജെഡിയു മണിപ്പൂരില്‍ 6 സീറ്റിലാണ് വിജയിച്ചിരുന്നത്. മാസങ്ങള്‍ക്ക് ശേഷം അഞ്ച് എംഎല്‍എമാര്‍ ബിജെപിയിലേക്ക് ചേര്‍ന്നു. ഇതോടെ നിലവില്‍ ജെഡിയുവിന് ഒരു അംഗം മാത്രമാണുളളത്. നിലവില്‍ 60 അംഗ മണിപ്പൂര്‍ നിയമസഭയില്‍ 37 എംഎല്‍എമാരാണ് ബിജെപിക്കുളളത്. ഇതിനൊപ്പം നാഗാ പീപ്പിള്‍സ് ഫ്രണ്ട് പാര്‍ട്ടിയുടെ 5 എംഎല്‍എമാരും 3 സ്വതന്ത്രരും ബിജെപി സര്‍ക്കാരിനെ പിന്തുണക്കുന്നു.

Leave a Reply

spot_img

Related articles

ദളിത്‌ യുവതിക്കെതിരായ മാനസിക പീഡനം, പ്രാഥമിക നടപടികൾ പാലിക്കാതെ ഇരയെ കസ്റ്റഡിയിലെടുത്തു; പേരൂർക്കട എസ്ഐക്ക് ഗുരുതര വീഴ്ചയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്‌

ദളിത്‌ സ്ത്രീക്കെതിരായ മാനസിക പീഡനത്തിൽ പേരൂർക്കട എസ്ഐക്ക് ഗുരുതര വീഴ്ചയെന്നു സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്‌. പരാതി കിട്ടുമ്പോൾ എടുക്കേണ്ട പ്രാഥമിക നടപടികൾ എസ്ജി പ്രസാദ്...

‘ദളിത്‌ യുവതിക്കെതിരായ മാനസിക പീഡനം, കുറ്റക്കാർക്കെതിരെ മാതൃകാപരമായ ശിക്ഷാ നടപടി സ്വീകരിക്കണം’: DYFI

മോഷണക്കുറ്റം ആരോപിച്ച് പേരൂർക്കട പൊലീസ് മാനസികമായി പീഡനം നടത്തിയതായുള്ള വിവരത്തിൻ്റെ അടിസ്ഥാനത്തിൽ, സംഭവത്തെ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ഡിവൈഎഫ്ഐ. ഒരു വനിതയെന്ന പരിഗണനപോലും...

ശബരിമല ദർശനം കഴിഞ്ഞ് മലയിറങ്ങിയ സ്ത്രീ ഷോക്കേറ്റ് മരിച്ചു; കുടിവെള്ളത്തിനായി സജ്ജികരിച്ച വാട്ടർ കിയോസ്കിൽ നിന്ന് ഷോക്കേറ്റു

ശബരിമല ദർശനം കഴിഞ്ഞ് മലയിറങ്ങിയ സ്ത്രീ ഷോക്കേറ്റ് മരിച്ചു. തെലങ്കാന മഹബുബ്നഗർ ഗോപാൽപേട്ടമണ്ഡൽ സ്വദേശിനി ഇ ഭരതമ്മ (60) ആണ് മരണപ്പെട്ടത്. പമ്പയിൽ വച്ചായിരുന്നു...

വിവിധ രാജ്യങ്ങളിൽ വീണ്ടും കോവിഡ് കേസുകൾ വർധിക്കുന്നു

ഒരിടവേളയ്ക്ക് ശേഷം വിവിധ രാജ്യങ്ങളിൽ വീണ്ടും കോവിഡ് കേസുകൾ വർധിക്കുന്നു. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലാണ് പ്രധാനമായി കോവിഡ് കേസുകൾ വർധിക്കുന്നത്. ഹോങ്കോങ്, സിംഗപ്പൂർ, ചൈന,...