ബേബി ഗേളിൽ നിവിൻ പോളിനായകൻ. വിഷുനാളിൽ അഭിനയിച്ചു തുടങ്ങി

മാജിക്ക് ഫ്രെയിംമ്പിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ എന്ന ചിത്രത്തിൽ നിവിൻ പോളി നായകനായി എത്തി.ഏപ്രിൽ രണ്ടിന് ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചിരുന്നു വെങ്കിലും നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടൻ്റെകാര്യത്തിൽ അനിശ്ചിതത്ത്വം നിലനിൽക്കുകയായിരുന്നു. ചിത്രത്തിൻ്റെ വാർത്തകളിലൊന്നും നായകൻ്റെ പേര് ഉൾക്കൊള്ളിച്ചിരുന്നുമില്ല. പല നടന്മാരുടേയും പേരുകൾ സജീവമായി കേൾക്കുകയും ചെയ്യുന്നതിനിടയിലാണ് ഇക്കഴിഞ്ഞ വിഷു നാളിൽ നിവിൻ പോളി ചിത്രത്തിൽ അഭിനയിച്ചു കൊണ്ട് ഈ അനിശ്ചിതത്ത്വത്തിന് വിരാമമിട്ടത്.തിരുവനന്തപുരത്ത് ചിത്രീകരണം നടന്നവരുന്ന ഈ ചിത്രത്തിൻ്റെ പാളയം സാഫല്യം കോംപ്ളക്സിലെ ലൊക്കേഷനിലാണ് നിവിൻ ജോയിൻ്റ് ചെയ്തത്.

വിഷുദിനമായിരുന്നതിനാൽ ലളിതമായ ഒരു ചടങ്ങും ഇവിടെ സംഘടിപ്പിച്ചിരുന്നു. അണിയറ പ്രവർത്തകർ ഹാർദ്ദവമായ സ്വീകരണമാണ് നിവിനു നൽകിയത്.. സംവിധായകൻ, അരുൺ വർമ്മ, തിരക്കഥാകൃത്ത് സഞ്ജയ് (ബോബി-സഞ്ജയ് )എന്നിവർ സ്വാഗതമരുളി സംസാരിച്ചു. ലിജോമോൾ,അസീസ് നാടോടിഅഭിമന്യു തിലകൻ എന്നിവരും ലൊക്കേഷനിൽ നിവിനൊപ്പം അഭിനയിക്കുവാൻ ഇവിടെ സന്നിഹിതരായിരുന്നു.നല്ലൊരു ഇടവേളക്കുശേഷമാണ്നിവിൻ പോളി ഒരു സിനിമയുടെ ചിത്രീകരണത്തിനായി തിരുവനന്തപുരത്ത് എത്തുന്നത്. രാജേഷ് പിള്ള സംവിധാനം ചെയ്ത മിലി എന്ന ചിത്രത്തിലാണ് തിരുവനന്തപുരത്ത് ഒരു സിനിമയുടെ ചിത്രീകരണത്തിനായി എത്തിയത്. രണ്ടായിരത്തി പതിനഞ്ചിലായിരുന്നു ഇത്. പത്തുവർഷങ്ങൾക്കു ശേഷമാണ് ഇപ്പോൾ ഒരുസിനിമയുടെ ഭാഗമാകാൻ നിവിൻഈ നഗരത്തിലെത്തുന്നത്.ബോബി സഞ്ജയ് യുടെ തിരക്കഥയിൽ ഒരുങ്ങുന്ന ഇമോഷനൽ ത്രില്ലർ സിനിമയിലെ ബേബി ഗോളാകുന്നത് പതിനഞ്ചു ദിവസം മാത്രം പ്രായമുള്ള ഒരു കുഞ്ഞാണ്

.മാജിക്ക് ഫ്രെയിമിൻ്റെ പ്രൊഡക്ഷൻ ഹെഡ് കൂടിയായ അഖിൽ യശോധരൻ്റെ കുഞ്ഞാണിത്.മാജിക് ഫ്രെയിംസിൻ്റെ നാൽപ്പതാമതു ചിത്രം കൂടിയാണിത്.ലിജോ മോളാണു നായിക.സംഗീത പ്രതാപ്,അഭിമന്യു തിലകൻ, അശ്വന്ത്ലാൽ, അസീസ് നെടുമങ്ങാട്, ഷാബു പ്രൗദീൻ, എന്നിവരും, ഏതാനും പ്രമുഖ താരങ്ങളും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.സംഗീതം – ജെയ്ക് ബിജോയ്സ്,കോ-പ്രൊഡ്യൂസർ – ജസ്റ്റിൻ സ്റ്റീഫൻ ‘എക്സിക്കുട്ടീവ് – പ്രൊഡ്യൂസർ – നവീൻ. പി. തോമസ് ‘ലൈൻ പ്രൊഡ്യൂസർ – സന്തോഷ് പന്തളംപ്രൊഡക്ഷൻ ഇൻചാർജ്. അഖിൽ യശോധരൻ.ഛായാഗ്രഹണം – ഫയസ് സിദ്ദിഖ്,എഡിറ്റിംഗ് – ഷൈജിത്ത് കുമാരൻ’കലാസംവിധാനം – അനിസ് നാടോടി,കോസ്റ്റ്യും ഡിസൈൻ – മെൽവിൻ ജെ.മേക്കപ്പ് -റഷീദ് അഹമ്മദ് -സ്റ്റിൽസ് – പ്രേംലാൽ പട്ടാഴി.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ സുകു ദാമോദർ’അഡ്മിനിസ്റ്റേഷൻ ആൻ്റ് ഡിസ്ട്രിബ്യൂഷൻ ഹെഡ്. ബബിൻ ബാബുപ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – പ്രസാദ് നമ്പ്യാങ്കാവ് . ജയശീലൻ സദാനന്ദൻപ്രൊഡക്ഷൻ കൺട്രോളർ – പ്രശാന്ത് നാരായണൻ.തിരുവനന്തപുരത്തും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.വാഴൂർ ജോസ്.

Leave a Reply

spot_img

Related articles

പവർഫുൾ പഞ്ചാബ്, ചാഹലിന് 4 വിക്കറ്റ്; കൊല്‍ക്കത്തയെ 16 റൺസിന് തോൽപ്പിച്ചു

ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിന് ത്രസിപ്പിക്കുന്ന ജയം. കൊൽക്കത്തയെ 16 റൺസിന് തോൽപ്പിച്ചു. 112 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന കൊല്‍ക്കത്ത 15.1 ഓവറില്‍ 95 റൺസിന്...

‘ഗൂഢാലോചന നടന്നു, ഐപിഎസ് ഉദ്യോഗസ്ഥൻ്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കണം’; മുഖ്യമന്ത്രിക്ക് കത്തയച്ച് കെ.എം എബ്രഹാം

വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിൽ സിബിഐ അന്വേഷണ ഉത്തരവിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് കിഫ്ബി സിഇഒ കെ എം എബ്രഹാം. തനിക്കെതിരെ...

വഖഫ് നിയമം മുസ്ലിംകൾക്കെതിരല്ലെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു.

മുസ്ലീങ്ങൾക്കെതിരായ നീക്കമെന്ന് ചിലർ പ്രചരിപ്പിക്കുന്നുവെന്നും വർഷങ്ങളായുള്ള തെറ്റ് തിരുത്തുകയാണ് സർക്കാർ ചെയ്‌തതെന്നും അദ്ദേഹം പറഞ്ഞു.കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്വന്തം ഭൂമിയുടെ ഉടമസ്ഥാവകാശം നടഷ്ടപ്പെട്ട...

ജോലിയിൽ അവധി ചോദിച്ചതിന് ഹോട്ടൽ ജീവനക്കാരനെ കുത്തി പരിക്കേൽപ്പിച്ച് ഹോട്ടലുടമ

ഹോട്ടലുമയുടെ ആക്രമണത്തിൽ ഗുരുതരാവസ്ഥയിലായ ജീവനക്കാരൻ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. വക്കം പുത്തൻവിളയിൽ അമ്പാടിയിൽ ഷാജിക്കാണ് കുത്തേറ്റത്. ഷാജിയെ കുത്തിപ്പരിക്കേൽപ്പിച്ച...