ബി ജെ പി നേതാവ് പി.സി ജോർജിനെതിരെ ലൗജിഹാദ് പ്രസംഗത്തിൽ കേസെടുക്കേണ്ടതായി ഒന്നുമില്ലെന്ന് പോലീസ്. പോലീസിന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.പാലായിൽ നടന്ന ലഹരിവിരുദ്ധ സെമിനാറിലായിരുന്നു പി.സി ജോർജിന്റെ വിവാദ പരാമർശമുണ്ടായത്. മീനച്ചിൽ താലൂക്കിൽ മാത്രം 400 പെൺകുട്ടികളെ ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടിട്ടുണ്ടെന്നായിരുന്നു ജോർജിന്റെ പ്രസംഗം. ഇതിനിടെ പൊലീസ് സമീപനത്തിനെതിരെ കോടതിയെ സമീപിക്കുവാനാണ് യൂത്ത് ലീഗ് നീക്കം.