കോഴിക്കോട് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലെ അപകടത്തില്‍ ആളപായമില്ലന്ന് പ്രിൻസിപ്പില്‍ ഡോ. സജിത് കുമാർ. അത്യാഹിത വിഭാഗത്തില്‍ പൊട്ടിത്തെറി സംഭവിക്കുന്നതിന് മുമ്പ് തന്നെ മൂന്നു പേർ മരിച്ചതായി മെഡിക്കല്‍ കോളജ് അധികൃതർ അറിയിച്ചു.കോഴിക്കോട് വെസ്റ്റ് ഹില്‍ സ്വദേശി ഗോപാലൻ, വടകര സ്വദേശി സുരേന്ദ്രൻ, മേപ്പയൂർ സ്വദേശി ഗംഗാധരൻ എന്നിവരാണ് മരിച്ചത്. പൊട്ടിത്തെറി നടക്കുമ്ബോള്‍ ഈ മൂന്നു പേരും ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അത്യാഹിത വിഭാഗത്തിലെ അപകടത്തില്‍ ആളപായമില്ലെന്നും പ്രിൻസിപ്പില്‍ ഡോ. സജിത് കുമാർ വ്യക്തമാക്കി.