അപരിചിതമായ ദക്ഷിണധ്രുവപ്രദേശം എന്ന അര്‍ത്ഥത്തില്‍ ‘ടെറാ ഓസ്ട്രാലിസ് ഇന്‍ കോഗ്നിടാ’ എന്നായിരുന്നു അന്റാര്‍ട്ടിക്ക അറിയപ്പെട്ടിരുന്നത്.
അന്റാര്‍ട്ടിക്കയുടെ 0.4 ശതമാനം മാത്രമാണ് മഞ്ഞു കൊണ്ട് മൂടപ്പെടാത്തത്.
ഭൂമിയില്‍ ഏറ്റവും കൂടുതല്‍ കാറ്റു വീശുന്നത് അന്റാര്‍ട്ടിക്കയിലാണ്.
ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയാണ് അന്റാര്‍ട്ടിക്കയിലെ തണുപ്പു കൂടിയ സമയം.
അന്റാര്‍ട്ടിക്കയിലെ മഞ്ഞു മുഴുവന്‍ ഉരുകിയാല്‍ ലോകത്തിലെ സമുദ്രജലനിരപ്പ് 200 അടി ഉയരും.
ഇവിടെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും കുറഞ്ഞ താപനില -128 ഡിഗ്രി ഫാരന്‍ഹീറ്റ് ആണ്.
അന്റാര്‍ട്ടിക്കയില്‍ രാജ്യങ്ങളില്ല.
ഇവിടെ മരങ്ങളോ നഗരമോ വയലുകളോ ഗ്രാമങ്ങളോ ഇല്ല.
ശാസ്ത്രജ്ഞരുടെ ഗവേഷണകേന്ദ്രങ്ങള്‍ മാത്രമേയുള്ളൂ.
മഞ്ഞുകാലത്ത് അതായത് മാര്‍ച്ച് മുതല്‍ സെപ്തംബര്‍ വരെ എല്ലായ്പോഴും ഇരുട്ടാണ്, എപ്പോഴും രാത്രിയാണ്.
മറ്റു മാസങ്ങളില്‍ മുഴുവന്‍ പകലാണ്.