സന്ദീപ് വാര്യര്‍ക്കെതിരെ ഉടൻ നടപടിയില്ല

ബിജെപി നേതൃത്വത്തിനെതിരെയും പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിനെതിരെയും പരസ്യപ്രതികരണം നടത്തിയ സന്ദീപ് വാര്യര്‍ക്കെതിരെ ഉടൻ കടുത്ത നടപടിയില്ല.തെരഞ്ഞെടുപ്പു വരെ നടപടി എടുക്കേണ്ടതില്ലെന്നു സംസ്ഥാന നേതൃത്വം അറിയിച്ചു. ബിജെപി സംസ്ഥാന നേതൃത്വം ഓണ്‍ലൈനായി ചേർന്ന യോഗത്തിലാണ് തീരുമാനം. സന്ദീപിനെതിരെ നടപടി വേണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. എല്‍ ഡി എഫ് സ്ഥാനാർഥിയെ മഹത്വവല്‍ക്കരിച്ചത് അംഗീകരിക്കാൻ ആവില്ലെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.അതേസമയം, സന്ദീപിനെതിരെ തിരക്കിട്ട് നടപടിയുണ്ടാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. എവിടെ വരെ പോകും എന്ന് നോക്കട്ടെ. കാത്തിരുന്നു കാണാമെന്നും സുരേന്ദ്രൻ പറഞ്ഞു. സന്ദീപിന്‍റെ പ്രതികരണങ്ങള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. വീട്ടിലെ മരണകാര്യങ്ങള്‍ വരെ രാഷ്ട്രീയത്തിനായി സന്ദീപ് വാര്യര്‍ ഉപയോഗിക്കുകയാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. തിരഞ്ഞെടുപ്പ് സമയത്തല്ല പരാതി പറയേണ്ടതെന്നും കെ സുരേന്ദ്രൻ തുറന്നടിച്ചു.കേരളത്തിലെ ബിജെപിയില്‍ നിന്ന് ഒരാള്‍ പോയിട്ട് എന്ത് ചെയ്യാനാണെന്നും കെ സുരേന്ദ്രൻ ചോദിച്ചു. സന്ദീപിന്‍റെ അമ്മ മരിച്ചപ്പോള്‍ നേതാക്കള്‍ എല്ലാം പോയിരുന്നു. ബിജെപിക്ക് യാതൊരു ആശങ്കയുമില്ല. സന്ദീപിന്‍റെ ഉദ്ദേശ്യം എന്താണെന്ന് നോക്കാം. സന്ദീപ് വിഷയം ബി ജെ പി കാര്യമായെടുക്കുന്നില്ല. അനുനയിപിക്കാനുള്ള ശ്രമം നടന്നിരുന്നു. ഇനി ആ വിഷയം കാര്യമായി എടുക്കില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

Leave a Reply

spot_img

Related articles

പ്രളയദുരിതത്തിന്റെ പശ്ചാത്തലത്തിൽ കെ-ടെറ്റ് പരീക്ഷ മാറ്റിവെക്കണമെന്ന് ഓർത്തഡോക്സ് സഭ

പ്രളയദുരിതത്തിന്റെ പശ്ചാത്തലത്തിൽ കെ-ടെറ്റ് പരീക്ഷ മാറ്റിവെക്കണമെന്ന് ഓർത്തഡോക്സ് സഭ.കെ-ടെറ്റ് പരീക്ഷ നടത്താൻ നിശ്ചയിച്ചിട്ടുള്ള നിരവധി കേന്ദ്രങ്ങൾ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിച്ചുവരികയാണ്.ചില ഇടങ്ങളിൽ പരീക്ഷാ...

മഴ ഒഴിഞ്ഞെങ്കിലും ദുരിതം ഒഴിയാതെ മധ്യതിരുവിതാംകൂർ: എ.സി റോഡിൽ ഗതാഗതം ഭാഗികം

സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയ്ക്ക് ശമനമായതോടെ കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ പ്രധാന നദികളിലെയും താഴ്ന്ന പ്രദേശങ്ങളിലെയും വെള്ളം ഇറങ്ങിത്തുടങ്ങി. എന്നാൽ...

കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു; ഒരാളുടെ നില ഗുരുതരം

കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. ഒരാളുടെ നില ഗുരുതരം.ഇടുക്കി ഏലപ്പാറ നാലാംമൈലിനു സമീപമാണ് അപകടമുണ്ടായത്.കാറിലുണ്ടായിരുന്ന മൂന്നുപേര്‍ക്ക് പരിക്കേറ്റു.ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.തിരുവനന്തപുരം സ്വദേശികള്‍...

താരസംഘടനയിൽ വീണ്ടും വിവാദം

താരസംഘടന അമ്മയില്‍ ശ്വോതാ മേനോന്റെ നേതൃത്വത്തില്‍ നടക്കുന്ന ഓണക്കിറ്റ് വിതരണത്തിനെതിരെ ഒരു വിഭാഗം താരങ്ങള്‍ രംഗത്ത്.ജനറല്‍ ബോഡിയില്‍ രാജി സമര്‍പ്പിച്ച കമ്മിറ്റിക്ക് സംഘടനയുടെ പേരില്‍...