ലോക്ഡൗണ്‍ ഇല്ല; പ്രചാരണം തള്ളി കേന്ദ്രം

രാജ്യത്ത് ലോക്ഡൗണ്‍ നടപ്പിലാക്കുമെന്ന പ്രചാരണം തള്ളി കേന്ദ്രം. കൊവിഡ്-19 പോലുള്ള രാജ്യവ്യാപക ലോക്ക്ഡൗണ്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍ പൂര്‍ണ്ണമായും തെറ്റാണെന്ന് പെട്രോളിയം, പ്രകൃതിവാതക മന്ത്രി ഹര്‍ദീപ് പുരി വ്യക്തമാക്കി.പശ്ചിമേഷ്യന്‍ പ്രതിസന്ധിക്ക് പിന്നാലെയാണ് രാജ്യത്ത് ലോക്ഡൗണ്‍ വരുമെന്ന പ്രചാരണം ശക്തമായത്.കേന്ദ്ര സര്‍ക്കാര്‍ അത്തരമൊരു നീക്കത്തെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും ഏത് സാഹചര്യവും നേരിടാന്‍ രാജ്യം തയ്യാരാണെന്നും പെട്രോളിയം മന്ത്രി എക്‌സില്‍ കുറിച്ച സന്ദേശത്തില്‍ അറിയിച്ചു.

ഇന്ത്യയില്‍ ലോക്ഡൗണ്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍ പൂര്‍ണ്ണമായും തെറ്റാണ്.ഞാന്‍ വ്യക്തമായി പറയട്ടെ, അത്തരമൊരു നിര്‍ദ്ദേശം ഇന്ത്യാ ഗവണ്‍മെന്റിന്റെ പരിഗണനയിലില്ല.അത്തരം സമയങ്ങളില്‍, നമ്മള്‍ ശാന്തതയോടെയും ഉത്തരവാദിത്തത്തോടെയും ഐക്യത്തോടെയും തുടരേണ്ടത് പ്രധാനമാണ്,’ അദ്ദേഹം എക്സില്‍ കുറിച്ചു.ആഗോള സ്ഥിതിഗതികള്‍ മാറ്റമില്ലാതെ തുടരുന്നു,ഊര്‍ജ്ജം, വിതരണ ശൃംഖലകള്‍, അവശ്യവസ്തുക്കള്‍ എന്നിവയിലുടനീളമുള്ള സംഭവവികാസങ്ങള്‍ ഞങ്ങള്‍ തത്സമയം സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍, നമ്മുടെ പൗരന്മാര്‍ക്ക് ഇന്ധനം, ഊര്‍ജ്ജം, മറ്റ് നിര്‍ണായക വസ്തുക്കള്‍ എന്നിവയുടെ തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്.ഉയര്‍ന്നുവരുന്ന വെല്ലുവിളികളെ നേരിടാന്‍ നമ്മള്‍ പൂര്‍ണ്ണമായും തയ്യാറാണ്,’ അദ്ദേഹം പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

spot_img

Related articles

ഡല്‍ഹി ജന്തർമന്ദിറില്‍ നടന്ന സമരത്തിനിടെ വിദ്യാർഥിയുടെ പിതാവിനെ മർദിച്ച സംഭവത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് സിജെപി നേതാക്കളുടെ പ്രതിഷേധ മാർച്ച്‌

ഡല്‍ഹി ജന്തർമന്ദിറില്‍ നടന്ന സമരത്തിനിടെ വിദ്യാർഥിയുടെ പിതാവിനെ ക്രൂരമായി മർദിച്ച സംഭവത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് പാർലമെന്റ് സ്ട്രീറ്റ് പൊലിസ് സ്റ്റേഷനിലേക്ക് സിജെപി നേതാക്കളുടെ...

ബഹിരാകാശത്ത് വീണ്ടും ഇന്ത്യയുടെ കുതിപ്പ്;  അത്യാധുനിക ഭൗമ നിരീക്ഷണ ഉപഗ്രഹം വിക്ഷേപിച്ചു

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍നിന്ന് ജിഎസ്‌എല്‍വി എഫ് -17 വിക്ഷേപിച്ചു.ദൗത്യം വിജയിച്ചതോടെ വലിയൊരു തിരിച്ചുവരവാണ് ഐഎസ്‌ആർഒ നടത്തിയത്. നീണ്ട എട്ട്...

സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്നും നാളെയുമായി ഡൽഹിയിൽ

ഡൽഹിയിൽ സിപിഎം പോളിറ്റ് ബ്യൂറോ (പിബി) യോഗം ഇന്നും നാളെയുമായി ചേരുന്നു. കേരളത്തിൽ വിശാല സംസ്ഥാന സമിതി യോഗം ചേരാനിരിക്കെയാണ് പിബി യോഗം ചേർന്നിരിക്കുന്നത്....

പൊതുപദവികളിൽ 25 വർഷം പൂർത്തിയാക്കി മോദി; രാജ്യവ്യാപക ക്യാമ്പയിനുമായി ബി.ജെ.പി

പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുപദവികളിൽ കാൽനൂറ്റാണ്ട് പൂർത്തിയാക്കുന്നതിന്റെ ഭാഗമായി 'ആശിർവാദ് കാ ദിയ' എന്ന പേരിൽ രാജ്യവ്യാപകമായി വിപുലമായ ക്യാമ്പയിൻ സംഘടിപ്പിക്കാൻ ബി.ജെ.പി. തീരുമാനിച്ചു.ഗുജറാത്ത്...