പ്രചാരണത്തിനു പണമില്ലെന്നു കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ

പ്രചാരണത്തിനു പണമില്ലെന്നു വെളിപ്പെടുത്തി കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ.

ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച ആദായനികുതി വകുപ്പിന്റെ തീരുമാനം ചൂണ്ടിക്കാട്ടിയാണു പരാമർശം.

ജനങ്ങൾ സംഭാവനയായി നൽകിയ പണമാണു പാർട്ടിക്കുള്ളത്.

അതു കേന്ദ്ര സർക്കാർ മരവിപ്പിച്ചിരിക്കുകയാണ്.

ചെലവഴിക്കാൻ ഞങ്ങളുടെ കയ്യിൽ പണമില്ല ഇപ്പോൾ.

അപ്പോഴും തിരഞ്ഞെടുപ്പ് കടപ്പത്രങ്ങൾ വഴി കിട്ടിയ ആയിരക്കണക്കിനു കോടി രൂപയെപ്പറ്റി വെളിപ്പെടുത്താൻ ബിജെപി തയാറായിട്ടില്ല.

അവരുടെ മോഷണവും തെറ്റായ കാര്യങ്ങളും പുറത്തുവരും എന്നതിനാലാണു ജൂലൈ വരെ സമയം ചോദിച്ചത് എന്ന് ഖർഗേ പറഞ്ഞു.

2018- 19 ലെ നികുതി നൽകിയില്ലെന്നു കാട്ടി കോൺഗ്രസിൻ്റെ വിവിധ അക്കൗണ്ടുകളിലെ 105 കോടി രൂപ ആദായനികുതി വകുപ്പ് മരവിപ്പിച്ചു.

210 കോടി അടയ്ക്കാനുണ്ടെന്നാണു വകുപ്പിന്റെ വാദം.

1 COMMENT

  1. I do believe all the ideas you’ve presented for your post. They are really convincing and will certainly work. Nonetheless, the posts are too short for novices. May just you please lengthen them a little from subsequent time? Thanks for the post.

Leave a Reply

spot_img

Related articles

നിലമ്പൂരില്‍ സ്വതന്ത്ര പരീക്ഷണം തുടരാൻ സിപിഎം; യു. ഷറഫലി അടക്കമുള്ളവര്‍ സ്ഥാനാര്‍ഥി പരിഗണനയില്‍

നിലമ്പൂരില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാർഥിയെ നിർത്താൻ സിപിഎം. മുൻ ഫുട്ബോള്‍ താരവും സ്പോർട്സ് കൗണ്‍സില്‍ പ്രസിഡന്റുമായി യു. ഷറഫലി, ചുങ്കത്തറ മാർത്തോമാ കോളേജ്...

കോൺഗ്രസിൽ കേരളത്തിലും നേതൃമാറ്റമുണ്ടാകുമെന്ന് കെ മുരളീധരൻ

കേരളത്തിൽ കോൺഗ്രസിൽ നേതൃമാറ്റം ഉണ്ടാകുമെന്ന് കെ മുരളീധരൻ; 'കെപിസിസി പ്രസിഡ‍ൻ്റിനെ മാറ്റുമെന്ന പ്രചാരണം തെറ്റ്നിലവിൽ ഇക്കാര്യത്തിൽ തീരുമാനം ആയിട്ടില്ല.കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി...

നീതിക്കായുള്ള പോരാട്ടത്തിന് ആഹ്വാനം ചെയ്ത് എ.ഐ.സി.സി സമ്മേളനത്തില്‍ കോണ്‍ഗ്രസ്

നീതിക്കായുള്ള പോരാട്ടത്തിന് -ന്യായ് പഥ_ ത്തിലിറങ്ങുവാൻ ആഹ്വാനം ചെയ്ത് അഹ്മദാബാദ് എ.ഐ.സി.സി സമ്മേളനത്തില്‍ കോണ്‍ഗ്രസ്. ഹിന്ദു- മുസ്‍ലിം ഭിന്നതയുണ്ടാക്കാനും ദക്ഷിണേന്ത്യക്കും ഉത്തരേന്ത്യക്കുമിടയില്‍ വിയോജിപ്പുണ്ടാക്കാനും മുസ്‍ലിം,...

എഐസിസി സമ്മേളനം ഇന്നും നാളെയുമായി അഹമ്മദാബാദിൽ

കോണ്‍ഗ്രസിന്‍റെ പാർട്ടി സംഘടന ശക്തിപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന എഐസിസി സമ്മേളനത്തിനു മുന്നോടിയായി വിശാല പ്രവർത്തകസമിതി യോഗം ഇന്നു നടക്കും. സർദാർ വല്ലഭ്ഭായ് പട്ടേല്‍ സ്മാരകത്തില്‍...