ഐഫോണുകളിൽ ഇനിമുതൽ പോൺ ആപ്പ്

ആപ്പിളിന്റെ ഐഫോണുകളിലും,ഐപാഡുകളിലും ഇനി മുതൽ പോൺ ആപ്പുകളും. യൂറോപ്യൻ യൂണിയന്റെ പുതിയ ഡിജിറ്റൽ മാർക്കറ്റ്സ് ആക്ട്പ്രകാരമാണ് തീരുമാനം. ഹോട്ട് ടബ് എന്ന ഈ ആപ്പിലൂടെ പോപ്പ്-അപ്പുകളോ , പരസ്യങ്ങളോ ഇല്ലാതെ വെബ്സൈറ്റുകളിൽ നിന്ന് വീഡിയോസ് കാണാനും ഡൗൺലോഡ് ചെയ്യാനും സാധിക്കും.പുതിയ തീരുമാനത്തിൽ ആപ്പിൾ കമ്പനി തൃപ്തരല്ലെന്നും,തീരുമാനത്തെ പിന്തുണയ്ക്കുന്നില്ലെന്നും ഇത് ഉപയോക്താക്കൾക്കിടയിൽ പ്രത്യേകിച്ച് കുട്ടികൾക്കിടയിൽ വലിയ സുരക്ഷാഭീഷണി ഉയർത്തുമെന്നുമാണ് കമ്പനിയുടെ വാദം.പക്ഷേ യൂറോപ്യൻ യൂണിയന്റെ ആക്ട് പ്രകാരം കമ്പനി ഇത് അനുവദിക്കാൻ നിർബന്ധിതരായി.നിലവിൽ യൂറോപ്യൻ യൂണിയനുള്ളിൽ മാത്രമാണ് ഹോട്ട് ടബ്ബുകൾ ലഭ്യമാകുന്നത്. XVideos, XNXX, XHamster എന്നിവയുൾപ്പെടെ വിവിധ പോൺ വെബ്‌സൈറ്റുകളിൽ നിന്ന് വീഡിയോകൾ സെർച്ച് ചെയ്യാനും, പ്ലേ ചെയ്യാനും iOS ഉപയോക്താക്കൾക്ക് ഇനി ഹോട്ട് ടബ്ബുകളിലൂടെ സാധിക്കും. യൂറോപ്യൻ യൂണിയനുകളിലെ ആപ്പ് സ്റ്റോറുകളിൽ ഒന്നായ ആൾട്ട്‌സ്റ്റോർ PAL വഴിയാണ് ഹോട്ട് ടബ്ബ് ലഭ്യമാക്കുന്നത്.

Leave a Reply

spot_img

Related articles

ഷൈൻ ടോം ചാക്കോയുടെ അറസ്റ്റ്; യുവതാരങ്ങൾ നിരീക്ഷണത്തിൽ, വിവാദങ്ങൾ വിട്ടൊഴിയാതെ മലയാള സിനിമ

മലയാള സിനിമ ഒന്നിനു പിറകെ മറ്റൊന്ന് എന്ന നിലയിൽ വിവാദങ്ങളുടെ പിന്നാലേയാണ്. ലഹരികേസും സത്രീപീഡനകേസുകളും പലപ്പോഴായി മലയാള സിനിമാ വ്യവസായത്തെ പിടിച്ചുലച്ചു. ക്വട്ടേഷൻ ബലാൽസംഗം...

ലോക കരള്‍ ദിനം: കരളിനെ സംരക്ഷിക്കാം, ആരോഗ്യം ഉറപ്പാക്കാം

തിരുവനന്തപുരം: ജില്ലാതല ആശുപത്രികളില്‍ ആദ്യമായി ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ സജ്ജമായി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കരള്‍ രോഗങ്ങള്‍ പ്രത്യേകിച്ച് ഫാറ്റി...

നടിപ്പിൻ നായകന്റെ തിരിച്ചുവരവോ? ; റെട്രോ ട്രെയ്‌ലർ പുറത്ത്

കാർത്തിക്ക് സുബ്ബരാജിന്റെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന റെട്രോയുടെ ട്രെയ്‌ലർ റീലിസ് ചെയ്തു. ചെന്നൈയിൽ വെച്ച് നടന്ന ഓഡിയോ ലോഞ്ചിലാണ് ട്രെയ്‌ലർ പുറത്തുവിട്ടത്. 2 മിനുട്ട്...

ഒറ്റപ്പാലത്ത് മദ്യപാനത്തിനിടെ സുഹൃത്തിനെ വെട്ടിക്കൊന്നു

പാലക്കാട് ഒറ്റപ്പാലത്ത് മദ്യപാനത്തിനിടെ സുഹൃത്തിനെ വെട്ടിക്കൊന്നു. കടമ്പഴിപ്പുറം സ്വദേശി രാമദാസാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. കണ്ണമംഗലം സ്വദേശി ഷണ്മുഖനാണ്...