ഭൗതികശാസ്ത്ര നൊബേൽ മൂന്നു പേർക്ക്.ജോൺ ക്ലാർക്ക്, മിഷേൽ എച്ച്. ഡെവോറെക്ക്, ജോൺ എം. മാർട്ടീനിസ് എന്നിവർക്കാണ് പുരസ്‌കാരം. ക്വാണ്ടം മെക്കാനിക്സിലെ ഗവേഷണത്തിനാണ് പുരസ്‌കാരം. ഒരു ഇലക്ട്രിക് സർക്യൂട്ടിൽ സ്‌ഥൂലമായ ക്വാണ്ടം മെക്കാനിക്കൽ ടണലിങ്ങും ഊർജ ക്വാണ്ടൈസേഷനും കണ്ടെത്തിയതിനാണ് പുരസ്കാരം. രസതന്ത്ര നൊബേൽ പുരസ്കാരം നാളെയും, സാഹിത്യ പുരസ്കാരം വ്യാഴാഴ്ചയും, സമാധാന നൊബേൽ പുരസ്കാരം വെള്ളിയാഴ്ചയുമാണ് പ്രഖ്യാപിക്കുക.

