ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസിലെ പ്രതി നോബി ലൂക്കോസിന്റെ ജാമ്യപേക്ഷയിൽ ഏപ്രിൽ 2 ന് വിധി പറയും. കഴിഞ്ഞ ദിവസം കോടതി നിർദ്ദേശിച്ച പ്രകാരം അന്വേഷണസംഘം ഇന്ന് കേസ് ഡയറി ഹാജരാക്കി. ജാമ്യാപേക്ഷയിൽ പ്രതിഭാഗത്തിന്റെയും പ്രൊസിക്യൂഷന്റെയും വാദം നേരത്തെ പൂർത്തിയാക്കിയിരുന്നു.കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.