ഇന്ന് എല്ലാവരെയും പെട്ടെന്ന് കീഴടക്കുന്ന ഒന്നാണ് പ്രമേഹം.
ഇത് മൂലം നട്ടം തിരിയുന്നവരും നിരവധിയാണ്.
എന്നാൽ, പ്രമേഹ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഒട്ടനവധി ഉണ്ടല്ലേ? അവയിൽ പ്രധാനി പഞ്ചസാരയും അവ ചേർത്തുണ്ടാക്കുന്ന ഭക്ഷണങ്ങളും ആണ്.
പഞ്ചസാര പോലെ തന്നെ ഉപ്പിന്‍റെ അമിത ഉപയോഗവും പ്രമേഹ രോഗികള്‍ കുറയ്ക്കുന്നതാണ് നല്ലത്.
പഞ്ചസാരയ്‌ക്ക് പകരം സുരക്ഷിതമായ ഒരു ബദലായി ഇന്ന് എല്ലാവരും ശർക്കര ഉപയോഗിക്കാറുണ്ട്.
എന്നാൽ, ശര്‍ക്കരയോടൊപ്പം മറ്റ് ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് അത്ര നല്ലതല്ല. അവ ഏതൊക്കെ എന്നല്ലേ? നോക്കാം.
വെളുത്ത ഉപ്പിനൊപ്പവും ശര്‍ക്കര കഴിക്കുന്നത് പ്രമേഹമുള്ളവർക്ക് രക്തസമ്മർദ്ദം വർദ്ധിപ്പിക്കും.
അതുകൊണ്ട് തന്നെ പ്രമേഹ രോഗികളില്‍ ഹൃദ്രോഗം, വൃക്കരോഗം അല്ലെങ്കിൽ സ്ട്രോക്ക് എന്നിവ വരാൻ കാരണമാകാം.
തൈരിനൊപ്പം ശര്‍ക്കര കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാം.