കുപ്രസിദ്ധ ഗുണ്ടാ നേതാവ് മരട് അനീഷ് പിടിയില്‍

സിനിമാക്കഥയെ വെല്ലുന്ന നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ കേരളത്തിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവ് മരട് അനീഷ് പോലീസ് പിടിയില്‍.തൃശൂരിലെ ഒരു പ്രമുഖ സ്പായില്‍ നടന്ന റെയ്ഡിനിടെയാണ് യാദൃശ്ചികമായി അനീഷ് പോലീസിന്റെ വലയിലാകുന്നത്. ഒരു ഹണിട്രാപ്പ് കേസിലെ വനിതാ പ്രതിയെ തേടിയെത്തിയ അന്വേഷണ സംഘത്തിന് മുന്നിലേക്കാണ് അനേകം ക്രിമിനല്‍ കേസുകളിലെ പ്രതിയായ അനീഷ് ചെന്നുപെട്ടത്.

തൃശൂരിലെ ഒരു സ്പായില്‍ ഹണിട്രാപ്പ് കേസുമായി ബന്ധപ്പെട്ട പ്രതി ഒളിവില്‍ കഴിയുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്നാണ് സിറ്റി പോലീസ് റെയ്ഡ് നടത്തിയത്. എന്നാല്‍ അകത്ത് പരിശോധന നടത്തിയ പോലീസിനെ ഞെട്ടിച്ചുകൊണ്ട് അവിടെ കണ്ടത് മരട് അനീഷിനെയായിരുന്നു. ഒരു യുവതിക്കൊപ്പം സ്പായില്‍ സമയം ചെലവഴിക്കുകയായിരുന്നു അനീഷ്. ഏറെക്കാലമായി പോലീസിന്റെ കണ്ണുവെട്ടിച്ച്‌ നടക്കുകയായിരുന്ന അനീഷിനെ ഒട്ടും പ്രതീക്ഷിക്കാതെ കൈപ്പിടിയിലായ സന്തോഷത്തിലാണ് പോലീസ്.

കേരളത്തിന് പുറമെ തമിഴ്നാട്ടിലും അനീഷിനെതിരെ നിരവധി ഗുരുതര കേസുകളുണ്ട്. പ്രധാനമായും പിടിച്ചുപറി, ക്വട്ടേഷന്‍ ആക്രമണം, തട്ടിക്കൊണ്ടുപോകല്‍ എന്നീ കേസുകളില്‍ തമിഴ്നാട് പോലീസ് അനീഷിനെതിരെ വാറന്റ് പുറപ്പെടുവിച്ചിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം അനീഷിനെ തമിഴ്നാട് പോലീസിന് കൈമാറാനാണ് നിലവിലെ തീരുമാനം. കൊച്ചിയിലെയും പരിസരത്തെയും ഗുണ്ടാ സംഘങ്ങളുടെ കുടിപ്പകയുമായി ബന്ധപ്പെട്ടും അനീഷ് പലതവണ വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്.

അതേസമയം, അനീഷിന്റെ അറസ്റ്റിന് പിന്നാലെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. അനീഷിനെ വധിക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്നും, തമിഴ്നാട് പോലീസിന് കൈമാറുന്നതിനിടെ അപായപ്പെടുത്താന്‍ സാധ്യതയുണ്ടെന്നുമാണ് ഇവരുടെ ഭയം. നേരത്തെ മറുസംഘങ്ങള്‍ അനീഷിനെ ലക്ഷ്യമിട്ടിരുന്ന കാര്യവും ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നു. ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷം ദീര്‍ഘകാലമായി ഒളിവില്‍ കഴിഞ്ഞിരുന്ന അനീഷ്, തൃശൂര്‍ കേന്ദ്രീകരിച്ച്‌ ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയായിരുന്നോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. സ്പായില്‍ ഒപ്പമുണ്ടായിരുന്ന യുവതിയെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...