വീടിന്റെ വാതിൽ തകർത്ത് 20.5 പവൻ മോഷ്ടിച്ച കേസിൽ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

കടുത്തുരുത്തിയിൽ വീടിന്റെ വാതിൽ തകർത്ത് 20.5 പവൻ സ്വർണം മോഷ്ടിച്ച കേസിൽ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ.പിടിയിലായത് 34 ഓളം മോഷണ കേസുകളിൽ പ്രതി.

ഇടുക്കി തൊടുപുഴ കോലാനി ഭാഗത്ത് തൃക്കായിൽ വീട്ടിൽ കോലാനി സെൽവൻ എന്ന് വിളിക്കുന്ന സെൽവകുമാറിനെയാണ് (50) കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്.

കുറുപ്പന്തറ മാഞ്ഞൂർ ആനി തോട്ടത്തിൽ വർഗീസ് സേവ്യറിന്റെ (സിബി ) യുടെ വീട്ടിലായിരുന്നു കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ കവർച്ച നടന്നത്.

വീടിന്റെ മുൻവശത്തെ വാതിലിന്റെ പലക തകർത്താണ് ഇയാൾ അകത്തു കയറിയത്. വർഗീസ് സേവ്യറും, ഭാര്യയും സമീപത്തുള്ള പിതാവിന്റെ വീട്ടിലായിരുന്നു രാത്രി കിടന്നിരുന്നത്.

വീടിന്റെ അലമാരയിൽ സൂക്ഷിച്ചിരുന്ന മാലകൾ,വളകൾ, മോതിരങ്ങൾ, അടക്കം ഇരുപതര പവൻ തൂക്കം വരുന്ന സ്വർണാഭരണങ്ങളാണ് ഇയാൾ അലമാരയിൽ നിന്നും മോഷ്ടിച്ച് കടന്നു കളഞ്ഞത്. പരാതിയെ തുടർന്ന് കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദിൻ്റെ പ്രത്യേക നിർദ്ദേശത്തെ തുടർന്ന് അന്വേഷണസംഘം രൂപീകരിക്കുകയും ചെയ്ത് നടത്തിയ ശാസ്ത്രീയമായ പരിശോധനയിലാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്.

ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷണസംഘം തമിഴ്നാട്,തെങ്കാശി,തെന്മല എന്നിവിടങ്ങളിലും കൂടാതെ ഇയാൾ എത്തിയതായി കണ്ടെത്തിയ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലും ആറോളം ദിവസങ്ങളിലായി നടത്തിയ ശക്തമായ തിരച്ചിലിലാണ് ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ പിടികൂടുന്നത്.

മോഷണംപോയ പതിനാലര പവനോളം സ്വർണ്ണം പോലീസ് കണ്ടെടുക്കുകയും ചെയ്തു.കടുത്തുരുത്തി സ്റ്റേഷൻ എസ്.എച്ച്. ഓ റെനീഷ് ഇല്ലിക്കൽ, സി.പി.ഓ മാരായ സുമൻ.പി.മണി, അജിത്ത്, ഗിരീഷ്, പ്രേമൻ, അനീഷ് എന്നിവരായിരുന്നു അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.

സെൽവകുമാർ കരിമണ്ണൂർ, കൂത്താട്ടുകുളം, മുളന്തുരുത്തി, മരങ്ങാട്ട് പള്ളി, വണ്ടിപ്പെരിയാർ, ഏറ്റുമാനൂർ പുത്തൻകുരിശ്, കരിങ്കുന്നം, പിറവം, അയർക്കുന്നം,ഗാന്ധിനഗർ, പാലാ എന്നീ സ്റ്റേഷനുകളിലായി 34 ഓളം മോഷണ കേസുകളിൽ പ്രതിയാണ്.

കുറവിലങ്ങാട് സ്റ്റേഷൻ പരിധിയിലെ ഉഴവൂർ, കാണക്കാരി എന്നീ ഭാഗങ്ങളിലും കൂടാതെ ഏറ്റുമാനൂർ പാറോലിക്കൽ ഭാഗത്തുമുള്ള വീടുകൾ കുത്തി തുറന്ന് സ്വർണവും പണവും മോഷ്ടിച്ചത് ഇയാൾ തന്നെയാണെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

Leave a Reply

spot_img

Related articles

നിരവധി സിസി ടിവി ക്യാമറകളും എട്ടു നായ്ക്കളും ഉള്ള വീട്ടിൽ നിന്ന് സ്വർണ്ണാഭരണങ്ങൾ കവർന്നു

നിരവധി സിസി ടിവി ക്യാമറകളും എട്ടു നായ്ക്കളും ഉള്ള വീട്ടിൽ അതിക്രമിച്ചു കയറിയ കള്ളന്മാർ ലോക്കറിൽ നിന്ന് ഏകദേശം ഒരു കിലോ സ്വർണ്ണാഭരണങ്ങൾ കവർന്നു....

കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന നൈജീരിയൻ സ്വദേശി പിടിയിൽ

കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന മൊത്തവിതരണക്കാരനായ നൈജീരിയൻ സ്വദേശി പിടിയിൽ. അഗ്ബെദോ സോളമൻ എന്ന 29കാരനെയാണ് കൊല്ലം ഇരവിപുരം പൊലീസ് ഡൽഹിയിൽ എത്തി പിടികൂടിയത്. കൊല്ലത്ത്...

പണയസ്വർണ്ണം എടുത്ത് വീട്ടിൽ കൊണ്ടുവന്ന് മണിക്കൂറുകൾക്കുള്ളിൽ മോഷണം

പണയത്തിലിരുന്ന സ്വർണ്ണം എടുത്ത് വീട്ടിൽ കൊണ്ടുവന്ന് മണിക്കൂറുകൾക്കുള്ളിൽ മോഷണം.കോട്ടയത്ത് കളത്തിൽപ്പടിയിലാണ് സംഭവം.പിൻ ഭാഗത്തെ കതക് കുത്തിത്തുറന്ന് വീടിനുള്ളിൽ കയറിയാണ് 5 പവനോളം, സ്വർണവും 3500...

കുടകിൽ ഭാര്യയും മകളുമടക്കം നാലുപേരെ കൊലപ്പെടുത്തിയ വയനാട് സ്വദേശി അറസ്റ്റിൽ

കർണാടക കുടകിൽ ഭാര്യയും മകളുമടക്കം നാലുപേരെ കൊലപ്പെടുത്തിയ വയനാട് സ്വദേശി അറസ്റ്റിൽ. വയനാട് തിരുനെല്ലി ഉണ്ണികപ്പറമ്പ് ഊരിലെ ഗിരീഷ് (38) ആണ് കൊല നടത്തിയത്.ഗിരീഷിന്റെ...