ശബ്​ദ​ സന്ദേശം ഇനി വായിക്കാം; പുതിയ ഫീച്ചറുമായി വാട്ട്​സ്​ആപ്പ്​

ശബ്​ദ​ സന്ദേശം അക്ഷരങ്ങാക്കി മാറ്റാൻ കഴിയുന്ന പുതിയ ഫീച്ചറുമായി വാട്ട്​സ്​ആപ്പ്​. ഇതോടെ സന്ദേശങ്ങൾ കേൾക്കുന്നതിന്​ പകരം അത്​ വായിക്കാൻ സാധിക്കും. ശബ്​ദ സന്ദേശം കേൾക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഈ ഫീച്ചർ ഏറെ ഉപകാരപ്പെടുമെന്ന്​ വാട്ട്​സ്​ആപ്പ്​ വ്യക്​തമാക്കുന്നു. നിങ്ങളുടെ ജോലി തുടർന്നുകൊണ്ട്​ തന്നെ സംഭാഷണം തുടരാനാകുമെന്നും കമ്പനി കൂട്ടിച്ചേർത്തു.

പുതിയ ഫീച്ചർ വരും ആഴ്​ചകളിൽ ആഗോളതലത്തിൽ അവതരിപ്പിക്കും. ആദ്യഘട്ടത്തിൽ ഏതാനും ഭാഷകളിൽ മാത്രമാകും ഈ സൗകര്യം. വരും മാസങ്ങളിൽ മറ്റു ഭാഷകളിലും ഈ സൗകര്യം ലഭ്യമാകും. ശബ്​ദ സന്ദേശം അയക്കുന്നത്​ സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ബന്ധം കൂടുതൽ വ്യക്​തിപരമാക്കുന്നതാണെന്ന്​ വാട്ട്​സ്​ആപ്പി​ന്റെ ​​ബ്ലോഗ്​പോസ്​റ്റിൽ പറയുന്നു. ‘നിങ്ങൾ എത്ര ദൂരയാണെങ്കിലും നിങ്ങളുടെ പ്രിയപ്പെട്ട ഒരാളുടെ ശബ്​ദം കേൾക്കുക എന്നത് ഏറെ​ പ്രത്യേകതയുള്ളതാണ്​. എന്നാൽ, ചില സമയങ്ങളിൽ നിങ്ങൾ യാത്രയിലോ ശബ്​ദമുഖരിതമായ സന്ദർഭത്തിലോ ആണെങ്കിൽ, ദീർഘമായ ശബ്​ദം സന്ദേശം വന്നാൽ ​അത്​​ കേൾക്കാൻ കഴിയണമെന്നില്ല. അത്തരം സന്ദർഭങ്ങൾക്ക്​ വേണ്ടി ഞങ്ങൾ വോയിസ്​ മെസേജ്​ ട്രാൻസ്​ക്രിപ്​റ്റ്​സ്​ അവതരിപ്പിക്കുകയാണ്​’ -വാട്ട്​സ്​ആപ്പ്​ വ്യക്​തമാക്കി.

അതാത്​ ഡിവൈസിലാകും ശബ്​ദ സന്ദേശം ടെക്​സ്​റ്റാക്കി മാറ്റുക. അതിനാൽ ത​ന്നെ വാട്ട്​സ്​ആപ്പിന്​ അടക്കം മറ്റാർക്കും സ്വകാര്യ സന്ദേശങ്ങൾ കേൾക്കാനും വായിക്കാനും കഴിയില്ലെന്നും​ കമ്പനി പറയുന്നു. പുതിയ ഫീച്ചർ ലഭിക്കാനായി ആദ്യം വാട്ട്​സ്​ആപ്പി​െൻറ​ സെറ്റിങ്​സിൽ പോയി ചാറ്റ്​സ്​ മെനുവിൽ പോകണം. ഇതിൽ വോയിസ്​ മെസേജ്​ ട്രാൻസ്​ക്രിപ്​റ്റ്​സ്​ എന്ന ഒപ്​ഷൻ ഉണ്ടാകും. ഇത്​ ഓണാക്കി ട്രാൻസ്​ക്രിപ്​റ്റ്​ ചെയ്യപ്പെടേണ്ട ഭാഷ തെരഞ്ഞെടുക്കാം. തുടർന്ന്​ ശബ്​ദ സന്ദേശത്തിൽ ദീർഘനേരം അമർത്തിയാൽ ‘ട്രാൻസ്​ക്രൈബ്​’ ഓപ്​ഷൻ വരും. ഇതിൽ അമർത്തിയാൽ ശബ്​ദ സന്ദേശം അക്ഷര രൂപത്തിലായി മാറുകയും തുടർന്ന്​ വായിക്കുകയും ചെയ്യാം. ഒരേ സമയം വ്യത്യസ്​ത കാര്യങ്ങൾ ചെയ്യുന്നവർക്കും ഇത്​ ഏറെ ഉപകാരപ്രദമാകുമെന്ന്​​ വാട്ട്​സ്​ആപ്പ്​ വ്യക്​തമാക്കി. കൂടാതെ കേൾവി പ്രശ്​നമുള്ളവർ, കേൾക്കുന്നതിനേക്കാൾ വായിക്കാൻ ഇഷ്​ടപ്പെടുന്നവർ എന്നിവർക്കും ഇത്​ ഏറെ പ്രയോജനകരമാകും.

Leave a Reply

spot_img

Related articles

ഷാർജ സഫാരി മാളിൽ പുസ്തകംവിസ്മയവുമായി Z4 ബുക്‌സ് 

ഇഷ്ടമുള്ള പുസ്തകങ്ങൾ വാങ്ങുക എന്നത് മലയാളികളായ പ്രവാസികളെ സംബന്ധിച്ചിടത്തോളം പ്രയാസമുള്ള കാര്യമാണ്. നാട്ടിൽ അവധിക്ക് പോകുമ്പോളോ, ഷാർജ പുസ്തകമേള വരുമ്പോളോ ഒക്കെയാണ് പ്രിയപ്പെട്ട പുസ്തകങ്ങൾ...

സൗദിയിൽ വാഹനാപകടത്തിൽ രണ്ട് വയനാട് സ്വദേശികൾ മരിച്ചു

സൗദിയിൽ വാഹനാപകടത്തിൽ രണ്ട് വയനാട് സ്വദേശികൾ മരിച്ചു.നടവയൽ സ്വദേശി ടീന, അമ്പലവയൽ സ്വദേശി അലക്സ് എന്നിവരാണ് മരിച്ചത്. ഇരുവരുടെയും വിവാഹം ജൂണിൽ നടക്കാനിരിക്കുകയായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന...

യുഎസിന്റെ ഇറക്കുമതി തീരുവ പ്രഖ്യാപിച്ച്‌ ഡൊണാള്‍ഡ് ട്രംപ്

ഉയർന്ന തീരുവ ചുമത്തുന്ന രാജ്യങ്ങള്‍ക്കുളള യുഎസിന്റെ ഇറക്കുമതി തീരുവ പ്രഖ്യാപിച്ച്‌ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയ്ക്ക് മേല്‍ 26 ശതമാനവും ചൈനയ്ക്ക് 34...

അമേരിക്കയുടെ ആഗോള തീരുവ പ്രഖ്യാപനം ഇന്ന് വൈറ്റ് ഹൗസില്‍ നടക്കും

അമേരിക്കയുടെ ആഗോള തീരുവ പ്രഖ്യാപനം ഇന്ന് വൈറ്റ് ഹൗസില്‍ നടക്കും.ബുധനാഴ്ച്ച പ്രാദേശിക സമയം വൈകീട്ട് 4 മണിക്ക് (ഇന്ത്യൻ സമയം വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരക്ക്)...