വഖഫ് നിയമഭേദഗതി ബില്ലിനെ പിന്തുണയ്ക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ല; ഫ്രാൻസിസ് ജോർജ് എം പി

വഖഫ് നിയമഭേദഗതി ബില്ലിനെ പിന്തുണയ്ക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് ഫ്രാൻസിസ് ജോർജ് എം പി. ഈ വിഷയത്തിൽ കൃത്യമായ നിലപാടുണ്ട്.യുഡിഎഫിന്‍റേയുംഇന്ത്യ മുന്നണിയുടേയും നിലപാടാണ് തനിക്കും തന്‍റെ പാർട്ടിക്കും ഉള്ളതെന്നും എം പി കോട്ടയത്ത്‌ വ്യക്തമാക്കി. ബില്ലിനെ പിന്തുണയ്ക്കും എന്നു പറഞ്ഞത് വളച്ചൊടിക്കപ്പെട്ട വാർത്തയാണ്.നിയമഭേദഗതി ബില്ല് പാർലമെന്‍റില്‍ വരുമ്പോൾ ചർച്ചയിൽ പങ്കെടുത്ത് നിർദ്ദേശങ്ങൾ നൽകുമെന്നാണ് പറഞ്ഞത്. മുനമ്പത്തെ ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. സമരപന്തലിൽ പോയി ഐക്യ ദർഢ്യം പ്രഖ്യാപിച്ചതാണ്. ഫ്രാൻസിസ് ജോർജ് മുനമ്പം സമരപ്പന്തലിൽ വച്ച് നിയമഭേദഗതിയെ അനുകൂലിക്കുമെന്ന് പറഞ്ഞെന്നായിരുന്നു പ്രചരണം.

Leave a Reply

spot_img

Related articles

ബ്രൂവറി അഴിമതിയാരോപണം തള്ളി മുഖ്യമന്ത്രി

സർക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞും പാലക്കാട് ബ്രൂവറി അഴിമതിയാരോപണം തള്ളിയും മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് മദ്യ നിർമ്മാണ പ്ലാന്റ് അനുമതിയുമായി ബന്ധപ്പെട്ട പ്രതിപക്ഷ ആരോപണങ്ങളെ...

യൂട്യൂബർ മണവാളനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

വിദ്യാർത്ഥികളെ വാഹനമിടിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ അറസ്റ്റിലായ യൂട്യൂബർ മണവാളനെ (മുഹമ്മദ് ഷഹീൻ ഷാ) മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട പ്രതിയെ...

നിർത്തിയിട്ട കെഎസ്‌ആർടിസി ബസ് ഉരുണ്ട് ഹോട്ടലിലേക്ക് ഇടിച്ചു കയറി

നിർത്തിയിട്ട കെഎസ്‌ആർടിസി ബസ് ഉരുണ്ട് ഹോട്ടലിലേക്ക് ഇടിച്ചു കയറി. പത്തനംതിട്ട കോന്നിയിലാണ് അപകടമുണ്ടായത്.സ്റ്റാർട്ട് ചെയ്ത് ഹാൻഡ് ബ്രേക്കിട്ട് നിർത്തിയിരുന്ന കെഎസ്‌ആർടിസി ബസാണ് ഉരുണ്ട് റോഡിന്...

കാഞ്ഞിരത്തിന്റെ കായ കഴിച്ച യുവാവിനു ദാരുണാന്ത്യം

കാഞ്ഞിരത്തിന്റെ കായ കഴിച്ച യുവാവിനു ദാരുണാന്ത്യം. പാലക്കാട് പരതൂര്‍ കുളമുക്കില്‍ ആണ് സംഭവം.കുളമുക്ക് സ്വദേശി ഷൈജുവാണ്(43) കാഞ്ഞിരത്തിന്റെ കായ കഴിച്ചതിനെ തുടർന്ന് മരിച്ചത്. ക്ഷേത്ര...