ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ നിയമ സഹായത്തിനായി കേരളത്തില്‍ നിന്നുള്ള ബിജെപി പ്രതിനിധി റായ്പൂരില്‍ എത്തി.ബിജെപി നേതാവ് അനൂപ് ആന്‍റണിയാണ് രാവിലെ ഛത്തീസ്ഗഡില്‍ എത്തിയത്. അനൂപ് ആന്‍റണി ഛത്തീസ്ഗഡ് ആഭ്യന്തര മന്ത്രിയെ അടക്കം കണ്ടു.ഇതിനിടെ, പ്രതിപക്ഷ എംപിമാരുടെ സംഘവും ഛത്തീസ്ഗഡിലേക്ക് പുറപ്പെട്ടു.എൻ കെ പ്രേമചന്ദ്രൻ, ഫ്രാൻസിസ് ജോർജ്, ബെന്നിബഹ്‌നാൻ തുടങ്ങിയവർ ഛത്തീസ്ഗഡിലെ ദുർഗിലെത്തും. എംപിമാരുടെ സംഘം ദില്ലിയില്‍ നിന്ന് പുറപ്പെട്ടു.

