കോട്ടയം ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ നഴ്സ് ഗ്രേഡ് II (ഹോമിയോ)(കാറ്റഗറി നമ്പർ 721/ 2022) തസ്തികയിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇതിൽ ഉൾപ്പെട്ടിട്ടുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം പി.എസ്.സിയുടെ കോട്ടയം ജില്ലാ ഓഫീസിൽ മാർച്ച് 25,26,27 തീയതികളിൽ നടക്കും.
ഇത് സംബന്ധിച്ച് ഉദ്യോഗാർത്ഥികൾക്ക് ഒ.ടി.ആർ പ്രൊഫൈൽ വഴിയും എസ്.എം.എസ് മുഖേനയും പ്രത്യേകം അറിയിപ്പ് നൽകിയിട്ടുണ്ട്.
ഉദ്യോഗാർഥികൾ അസൽ തിരിച്ചറിയൽ രേഖ, യോഗ്യത, വെയ്റ്റേജ്, കമ്മ്യൂണിറ്റി തെളിയിക്കുന്ന അസൽ രേഖകൾ, വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് എന്നിവ സഹിതം അന്നേ ദിവസം രാവിലെ 7.30 ക്ക് ഹാജരാകണം.
പ്രൊഫൈലിൽ ലഭ്യമാക്കിയിരിക്കുന്ന അഡ്മിഷൻ ടിക്കറ്റ്, ബയോഡേറ്റ എന്നിവ ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ഇന്റർവ്യൂ സമയത്ത് നൽകണം.