കണ്ണൂർ: ജില്ലയിലെ ജില്ല/താലൂക്ക്/താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ഹോസ്പിറ്റലുകൾ, സി എച്ച് സി, എഫ് എച്ച് സി, ജനറൽ ഹോസ്പിറ്റലുകൾ എന്നിവയിൽ നഴ്സിംഗ് (ബി എസ് സി നഴ്സിംഗ്, ജനറൽ നഴ്സിംഗ്) പാരാമെഡിക്കൽ ബിരുദ/ഡിപ്ലോമ ധാരികളായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതി യുവാക്കളെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നഴ്സിംഗ് അപ്രന്റിസ്: യോഗ്യത ബിഎസ്സി/ജനറൽ നഴ്സിംഗ്, പ്രായപരിധി 21-35, നിയമന കാലാവധി രണ്ട് വർഷം, ഹോണറേറിയം ബിഎസ്സി നഴ്സിംഗ് 18,000 രൂപ, ജനറൽ നഴ്സിംഗ് 15,000 രൂപ. ബിഎസ്സി നഴ്സിംഗ് ഉദ്യോഗാർഥികളെ പൂർണമായും പരിഗണിച്ച ശേഷമാവും ജിഎൻഎം ചെയ്തവരെ പരിഗണിക്കൂ. പാരാമെഡിക്കൽ അപ്രന്റീസ്: ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എഡുക്കേഷൻ അംഗീകരിച്ച ബന്ധപ്പെട്ട കോഴ്സുകൾ പാസായിരിക്കണം. പ്രായപരിധി 21-35, നിയമന കാലാവധി രണ്ട് വർഷം, ഹോണറേറിയം 12000 രൂപ. വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവയുടെ പകർപ്പ് ഉളളടക്കം ചെയ്ത് കണ്ണൂർ സിവിൽ സ്റ്റേഷൻ അനക്സിലെ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സെപ്റ്റംബർ 20 ന് മുമ്പായി സമർപ്പിക്കേണ്ടതാണ്. ഫോൺ : 0497 2700596