കോട്ടയം ഗവൺമെൻറ് കോളേജിൽ നടന്ന ക്രൂരമായ റാഗിങ് ൽ പ്രതിഷേധിച്ച് 18 ന് ഏകദിന ഉപവാസം സംഘടിപ്പിക്കുന്നു.ബിജെപി കുമരകം, ഏറ്റുമാനൂർ, കോട്ടയം, പനച്ചിക്കാട് മണ്ഡലം പ്രസിഡന്റ്‌മാരുടെ നേതൃത്വത്തിലാണ് ഉപവാസം. കുറ്റക്കാരായ വിദ്യാർത്ഥികൾക്ക് റാഗിങ് നിയമപ്രകാരം കർശന ശിക്ഷ ഉറപ്പു വരുത്തുക, പ്രിൻസിപ്പൽ, അസി. വാർഡൻ അടക്കമുള്ളവരെ പ്രതി ചേർക്കുക,ക്യാമ്പസ് റാഗിങ് അവസാനിപ്പിക്കുവാനുള്ള നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ബിജെപി ഉപവാസം സംഘടിപ്പിക്കുന്നതെന്നു കോട്ടയം വെസ്റ്റ് ജില്ലാ അദ്ധ്യക്ഷൻ ലിജിൻലാൽ അറിയിച്ചു.ചൊവ്വാഴ്ച്ച രാവിലെ 9 മുതൽ വൈകിട്ട് 5 വരെ കോട്ടയം ഗവണ്മെന്റ് നഴ്സിംഗ് കോളേജിനു സമീപമാണ് ഉപവാസം.