തിരുവല്ല കുറ്റൂരിൽ നഴ്സിംഗ് വിദ്യാർഥി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ.തിരുവല്ല കുറ്റൂർ സ്വദേശി ആരോൺ അനിൽ ജോസ് (19)ആണ് മരിച്ചത്.ഞായറാഴ്ച രാത്രി ഒമ്പതിനാണ് സംഭവം. തമിഴ്നാട്ടിലെ നഴ്സിംഗ് കോളജിലെ ഒന്നാം വർഷ വിദ്യാർഥിയാണ് ആരോൺ.കഴിഞ്ഞ രണ്ട് ദിവസമായി ആരോണിന്റെ മൊബൈൽ ഫോൺ പ്രവർത്തനരഹിതമായിരുന്നു. ഫോൺ നന്നാക്കാൻ സാധിക്കാത്തതിലും പകരം പിതാവിന്റെ ഫോൺ ലഭിക്കാത്തതിലുമുള്ള കടുത്ത മനോവിഷമത്തിലായിരുന്നു ആരോൺ എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

