മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്മരണാർത്ഥമുള്ള ഉമ്മൻ ചാണ്ടി ആശ്രയ ‘കരുതൽ’ ഭവന നിർമ്മാണ പദ്ധതിയിലൂടെ 31 ഭവനരഹിതർക്ക് വീട് നിർമ്മിക്കുന്ന ചടങ്ങിൻ്റെ സംസ്ഥാന തല ഉദ്ഘാടന ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.പുതുപ്പള്ളിയിൽ നടന്ന ചടങ്ങിൽ ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.ഉമ്മൻചാണ്ടിയുടെ ജന്മദിനമായ ഒക്ടോബർ 31നകം പുതുപ്പള്ളിയിലും, ഒപ്പം മറ്റ് ജില്ലകളിലുമായാണ് വീടുകൾ നിർമ്മിക്കുന്നത്.ഉമ്മൻ ചാണ്ടി 53 വർഷം കേരള നിയമസഭയെ പ്രതിനിധീകരിച്ചതിൻ്റെ ഓർമ്മയ്ക്കായിട്ടാണ് ആദ്യ ഘട്ടത്തിൽ 53 വീടുകളുടെ നിർമ്മാണം പൂർത്തീകരിക്കുന്നത്.രണ്ട് വീടുകളുമായാണ് ഒ.സി ആശ്രയ പദ്ധതി തുടങ്ങിയത്.25 വീടുകളുടെ ശിലാസ്ഥാപനം കഴിഞ്ഞ ദിവസം ചാണ്ടി ഉമ്മൻ നിർവ്വഹിച്ചിരുന്നു.
ഉമ്മൻചാണ്ടിയുടെ ചരമദിനമായ ജൂലൈ 18 നുള്ളിൽ വീടുകളുടെ നിർമാണം പൂർത്തീകരിക്കാനാണ് ലക്ഷ്യം.
ഉമ്മൻ ചാണ്ടി സ്പോർട്സ് ഫൗണ്ടേഷൻ്റെ യുവം പദ്ധതിയിൽ ഉൾപ്പെടുത്തി അയർക്കുന്നം ഗ്രാമപഞ്ചായത്തിലെ വരകുമല റോഡിൽ നിർമ്മിക്കുന്ന ഫുട്ബോൾ, ഷട്ടിൽ ടർഫിൻ്റെയും, കൂരോപ്പട ഗ്രാമപഞ്ചായത്തിൽ നിർമിക്കുന്ന രാജ്യാന്തര നിലവാരത്തിലുള്ള ടർഫ് കോർട്ടിന്റെയും ഉദ്ഘാടനവും ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ ഇന്ന് വൈകുന്നേരം നിർവഹിക്കും.