കൊച്ചി: തലയണ കടയുടെ മറവില്‍ ലഹരിമരുന്ന് വില്‍പ്പന നടത്തിയ ഇതര സംസ്ഥാനക്കാരന്‍ പിടിയില്‍.
അസം നൗഗാവ് സിംഗമാരി സ്വദേശി അസ്ഹര്‍ മെഹബൂബ് (24)നെയാണ് പെരുമ്പാവൂര്‍ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
ജ്യോതി ജംങ്ഷനില്‍ നടത്തുന്ന തലയണക്കടയുടെ മറവില്‍ ഹെറോയിന്‍ വില്‍പ്പന നടത്തിവരുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 93 കുപ്പി ഹെറോയിന്‍ പിടികൂടിയത്.
അസമില്‍ നിന്ന് ഇയാള്‍ ലഹരിമരുന്ന് എത്തിച്ചു കുപ്പികളിലാക്കി വില്‍പ്പന നടത്തി വരികയായിരുന്നു.
കഴിഞ്ഞദിവസം 16 കിലോ കഞ്ചാവുമായി ഒരു ഒഡിഷ സ്വദേശിയെ അന്വേഷണസംഘം പിടികൂടിയിരുന്നു.
എഎസ്പി മോഹിത് രാവത്തിന്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.