എസ്തപ്പാൻ
മോഹൻലാൽ ഒടിയൻ എന്ന ചിത്രത്തിന് വേണ്ടി മുഖത്ത് ചില ശസ്ത്രക്രിയകൾ നടത്തി വലിയൊരു രൂപമാറ്റത്തിലേക്ക് പോയി. സിനിമയിൽ രണ്ട് ടൈംലൈനുകളുള്ള ഒരു കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കേണ്ടിയിരുന്നത്. (യൗവനവും വാർദ്ധക്യവും.) ഈ കുറിപ്പെഴുതുമ്പോൾ എസ്തപ്പാൻ ചിന്തിച്ചത് ഇൻവിസിബിൾമാൻ എന്ന ക്ലാസ്സിക് നോവലിനെക്കുറിച്ചാണ് എച് ജി വെൽസിന്റെ അദൃശ്യമനുഷ്യന് പിന്നീടൊരിക്കലും യഥാർത്ഥരൂപത്തിലേക്ക് തിരിച്ചുവരാൻസാധിച്ചില്ല. മോഹൻലാലും തുടർന്ന് തന്റെ പഴയരൂപത്തിലേക്ക് തിരിച്ചുവന്നില്ല. motion capture സാങ്കേതികവിദ്യയൊക്കെ അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന ഈ കാലത്ത് അദ്ദേഹം ചെയ്തത് തീർച്ചയായും ഹിമാലയൻ മണ്ടത്തരവും ഇന്ത്യൻ സിനിമയ്ക്കു തീരാനഷ്ടവും ആകുന്നു.
ഒരാൾ അയാളുടെ യൗവനവും വാർദ്ധക്യവും തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യുന്നിടത്താണ് മൂല്യം ഇരിക്കുന്നത്. എത്രയോ ഉന്നതമായ കഥാപാത്രങ്ങൾക്ക് ജീവൻകൊടുക്കേണ്ട വ്യക്തിയാണ് യാതോരു ചലനവുമില്ലാത്ത മുഖവുമായി തന്റെ മുഖത്തിനുണ്ടായ മാറ്റത്തെ കേവലം താടി ഉപയോഗിച്ചു മറച്ച് അഭിനയിക്കേണ്ടിവരുന്നത്. ഹിന്ദി നടൻ അമിതാബച്ചനും, ഹോളിവുഡ്ഡ് നടൻ സീൻകോണറിയുമൊക്കെ വാർദ്ധ്യക്യത്തിലാണ് ഉജ്ജ്വലമായ റോളുകൾ ചെയ്തത്. ലാലിനു നഷ്ടപ്പെട്ടതും ആ അവസരമാണ്.