കാർ നിയന്ത്രണം വിട്ട് കടവിൽ വീണു.യാത്രക്കാർഅത്ഭുതകരമായ രക്ഷപ്പെട്ടു.
പനച്ചിക്കാട് ക്ഷേത്രം പുതുപ്പള്ളി റോഡിൽ അമ്പാട്ടുകടവിനക്കരെ കാരോത്തു കടവിലാണ് ഇന്ന് വൈകുന്നേരം കാർ നിയന്ത്രണം നഷ്ടപ്പെട്ട് പാടത്തെ വെള്ളക്കെട്ടിൽ വീണത് .
പാമ്പാടി വട്ടമലപ്പടി സ്വദേശികളായ കാർ യാത്രക്കാരെ നാട്ടുകാർ ചേർന്നാണ് രക്ഷപെടുത്തിയത്.
കാർ ഓടിച്ചിരുന്നയാളും ഭാര്യയും കൊച്ചുമക്കളുമാണ് കാറിലുണ്ടായിരുന്നത്.
എട്ട് മാസം പ്രായമുള്ള കൈക്കുഞ്ഞും മൂന്ന് വയസുള്ള കുട്ടിയുമുൾപ്പെടെയാണ് അപകടത്തിൽ പെട്ടത് .
ആമ്പൽ വസന്തം കാണുവാൻ എത്തിയ ആളുകളും നാട്ടുകാരും കടവിൽ ഉണ്ടായിരുന്നതിനാൽ അപകടത്തിൽ പെട്ടവരെ ഉടൻ രക്ഷപെടുത്തുവാൻ കഴിഞ്ഞതിനാൽ വൻ ദുരന്തം ഒഴിവായി. കാർ പിന്നീട് ക്രെയിൻ ഉപയോഗിച്ച് പൊക്കി മാറ്റി.