പാനൂർ മുളിയാതോട് ബോംബ് സ്ഫോടനത്തിൽ സാരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാളെ കൂടി പൊലിസ് അറസ്റ്റു ചെയ്തു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന സിപിഎം പ്രവർത്തകനായ കുന്നോത്ത്പറമ്പിലെ ചിറക്കരാണ്ടിമ്മേൽ വിനോദൻ (40) നെയാണ് പാനൂർ സിഐ.കെ.പ്രേംസദൻ അറസ്റ്റു ചെയ്തത്.
ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുകയായിരുന്നു.
വിനോദിനെ തലശേരി എസിജെഎം കോടതി റിമാൻഡ് ചെയ്തു.
ഇതോടെ കേസിൽ 12 പേർ അറസ്റ്റിലായിട്ടുണ്ട്.