ഹരിപ്പാട് കെ എസ് ആർ ടി സി ബസ്സും കാറും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്ക്.ഇന്ന് രാവിലെ ദേശീയപാതയിൽ ഹരിപ്പാട് കരുവാറ്റയിലാണ് അപകടം ഉണ്ടായത്.ഹരിപ്പാട് ഭാഗത്ത് നിന്ന് ആലപ്പുഴ ഭാഗത്തേക്ക് പുറപ്പെട്ട ബസ് ആണ് അപകടത്തിൽപ്പെട്ടത്.അപകടത്തിൽ കാറിൽ ഉണ്ടായിരുന്ന സ്ത്രീയാണ് മരിച്ചത്. രണ്ടുപേർക്ക് പരിക്കേറ്റു.കെഎസ്ആർടിസി ബസ് മത്സ്യം കയറ്റിവന്ന പിക്കപ്പ് വാനുമായും ഇടിച്ചു.പിക്കപ്പ് വാൻ ഡ്രൈവർക്ക് നിസ്സാര പരിക്കേറ്റു.