യുവതിയുമായി സൗഹൃദം മാത്രം; നവജാത ശിശുവിന്റെ കൊലപാതകത്തില്‍ ആണ്‍ സുഹൃത്തിന് പങ്കില്ലെന്ന് പൊലീസ്
കൊച്ചി പനമ്പള്ളിനഗറില്‍ നവജാത ശിശുവിനെ കൊലപാതകത്തില്‍ ആണ്‍സുഹൃത്തിന് പങ്കില്ലെന്ന് പൊലീസ്.
തൃശൂര്‍ സ്വദേശിയായ ആണ്‍ സുഹൃത്തിന്റെ മൊഴി രേഖപ്പെടുത്തി.
താന്‍ പീഡനത്തിന് ഇരയായതായും ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവാണ് തന്നെ നിര്‍ബന്ധിച്ചു ലൈംഗിക പീഡനം നടത്തിയതെന്നും യുവതി പോലീസിന് മൊഴി നല്‍കിയിരുന്നു.
പിന്നാലെ ആണ്‍ സുഹൃത്ത് പൊലീസ് നിരീക്ഷണത്തിലായിരുന്നു.
യുവതിയുമായി സൗഹൃദം മാത്രമെന്നാണ് ആണ്‍ സുഹൃത്തിന്റെ മൊഴി.
മജിസ്‌ട്രേറ്റ് ആശുപത്രിയിലെത്തി യുവതിയെ റിമാന്‍ഡ് ചെയ്യും.
യുവതിയുടെ മൊഴി രേഖപ്പെടുത്തും.