ഊടും പാവും

കേരളത്തിലെ കൈത്തറി നെയ്ത്തു കേന്ദ്രമാണ് ബാലരാമപുരം .
തിരുവനന്തപുരം ജില്ലയുടെ തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ കേന്ദ്രം ലോകപ്രശസ്തമാണ്.
ബാലരാമപുരം കൈത്തറി, ബാലരാമപുരം മുണ്ടുകൾക്കെല്ലാം വലിയ സ്വീകാര്യതയാണ് ജനങ്ങൾക്കിടയിലുള്ളത്.
ബാലരാമപുരം കൈത്തറി നെയ്ത്തു കേന്ദ്രത്തിൻ്റെ പശ്ചാത്തലത്തിലൂടെ ഒരു പുതിയ സിനിമ ഒരുങ്ങുന്നു.
ചിത്രം ഊടും പാവും സീ ഫോർ സിനിമാസിൻ്റെ ബാനറിൽ ശ്രീകാന്ത് എസ്. അന്ന് ഈ ചിത്രം തിരക്കഥ രചിച്ച് ഈ ചിത്രം സംവിധാനം ചെയ്യുന്നു.
അധികമാരും കൈ വക്കാത്ത ഒരു മേഖലയാണ് ഈ നെയ്ത്തു കേന്ദ്രം.
അവരുടെ ജീവിതം, കിടമത്സരങ്ങൾ ഇതെല്ലാം തികഞ്ഞ യാഥാർത്ഥ്യത്തോടെ വരച്ചുകാട്ടുന്ന ഒരു സിനിമയാണ് ഊടും പാവും .
ഈ ചിത്രത്തിലെ അപ്പു സാലിയാ എന്ന കഥാപാത്രത്തെ പ്രധാനമായും കേന്ദ്രീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. സാലിയാ എന്നത് കൈത്തറി മേഖലയിലെ സാമുദായിക സ്ഥാനപ്പേരാണ്.

പഴയ നെയ്ത്തുകാരനാണ് അപ്പുസാലിയ.
പുതിയ തലമുറക്കാർക്കു നെയ്ത്തിനോട് വലിയ താൽപ്പര്യമില്ല.
കുറഞ്ഞ വേതനവും കൂടുതൽ അദ്ധ്വാനവുമാണ് ഈ തൊഴിലിൽ നിലനിന്നുപോരുന്നത്.
ഇവർ സ്വയം ഉണ്ടാക്കുന്ന മുണ്ടു പോലും ഇവർക്ക് ഉടുക്കാൻ പറ്റാത്ത സ്ഥിതിവിശേഷമാണി
പ്പോൾ ഉള്ളത്.
അപ്പുസാലിയായേപ്പോലെ സത്യസന്ധതയോടെ തൊഴിൽ ചെയ്യുന്നവർ ഏറെയുണ്ട്. എന്നാൽ കൂർമ്മ ബുദ്ധിക്കാരായ ചിലർ, അദ്ധ്വാനിക്കുന്നവരുടെ മറവിൽ ചില കുനിഷ്ടു ബുദ്ധികളിലൂടെ പന്നവും പ്രശസ്തിയും സമ്പാദിക്കുന്നു ‘അത്തരത്തിലുള്ള ഒരാളാണ് സഹദേവൻ മുതലാളി.
സഹദേവൻ മുതലാളിയുടെ വലയത്തിൽ അകപ്പെട്ട അപ്പുസാലിയായുടെ പിന്നീടുള്ള ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥാപുരോഗതി.
നെയ്ത്തുകാരുടെ ജീവിതത്തിൻ്റെ എല്ലാ ഉൾത്തുടിപ്പുകളും കോർത്തിണക്കിയ ഒരു ക്ലീൻ എൻ്റർടൈനർ ആയിരിക്കും ഈ ചിത്രം.
എം.ആർ.ഗോപകുമാറിൻ്റെ അതിശക്തമായ ഒരു കഥാപാത്രമാണ് അപ്പുസാലിയ,
ചെമ്പിൽ അശോകനാണ് സഹദേവൻ മുതലാളിയെ അവതരിപ്പിക്കുന്നത്.
സമീപകാലത്ത് ചെമ്പിൽ അശോകനു ലഭിക്കുന്ന ഏറ്റം മികച്ച കഥാപാത്രമാണ്.
കൈലേഷ്, ബിജുക്കുട്ടൻ, ഡോ. ഷാജു, ഇന്ദ്രജിത്ത് സുനിൽ, മാന്നാർ അയൂബ്, സന്തോഷ് നടരാജ്, സേതുലക്ഷ്മി, ആവന്തിക, സൂര്യാക്കുറുപ്പ് , ആദിത്യാ ജോയ്, ആദർശ്, നോയൽ
ബിനു, മോനി നാവായിക്കുളം, നഗരൂർഷാ, ത്രിദീപ് കടയ്ക്കൽ, രാഹുൽ, എന്നിവരും പ്രധാന താരങ്ങളാണ്.

oodum pavum malayalam movie


കഥ – അജി ചന്ദ്രശേഖരൻ.
ഗാനങ്ങൾ – പൂവച്ചൽ
ഹുസൈൻ -എം.കെ.ശ്രീകുമാർ.

സംഗീതം.വിനു ചാത്തന്നൂർ,
ഛായാഗ്രഹണം – ഹാരിസ് അബ്ദുള്ള
കലാസംവിധാനം – പ്രവീൺ കുമാട്ടി.
അസ്സോസ്സിയേറ്റ് ഡയറക്ടർ – ശാന്തി പ്രസാദ്.
പ്രൊജക്റ്റഡിസൈനർ -രമേഷ് ദാസ്.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – അനിൽ വെന്നി കോട്.
ഈ ചിത്രത്തിൻ്റെ ചിത്രീകരണം ബാലരാമപുരം, തിരുവനന്തപുരം, ആറ്റിങ്ങൽ എന്നിവിടങ്ങളിലായി പുരോഗമിക്കുന്നു.
വാഴൂർ ജോസ്.
ഫോട്ടോ – റിജോ ജോണി.

Leave a Reply

spot_img

Related articles

എമ്പുരാൻ വിവാദത്തില്‍ പ്രതികരിച്ച്‌ ആസിഫ് അലി

എമ്പുരാൻ വിവാദത്തില്‍ പ്രതികരിച്ച്‌ ചലച്ചിത്ര താരം ആസിഫ് അലി. സിനിമയെ സിനിമയായി കാണണം. സമൂഹമാധ്യങ്ങളുടെ അതിപ്രസരം വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കും.മൂന്നുമണിക്കൂർ സിനിമ എന്റർടൈൻമെന്റ് എന്ന...

എമ്പുരാൻ വ്യാജ പതിപ്പ്; നിരീക്ഷണം ശക്തമാക്കി സൈബർ പൊലീസ്

എമ്പുരാൻ വ്യാജ പതിപ്പില്‍ നിരീക്ഷണം ശക്തമാക്കി സൈബർ പൊലീസ്. വെബ് സൈറ്റുകളില്‍ നിന്ന് വ്യാജപതിപ്പ് പൊലീസ് നീക്കം ചെയ്തു. ഡൗണ്‍ലോഡ് ചെയ്താലും നടപടിയെന്ന് പൊലീസ്...

മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ സംസ്കാരം നാളെ

ഇന്നലെ അന്തരിച്ച പ്രശസ്ത ഗാനരചയിതാവും തിരക്കഥാകൃത്തുമായ മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ സംസ്കാരം നാളെ നടക്കും. ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെ തൃപ്പൂണിത്തുറ പൊതുശ്‌മശാനത്തിലാകും സംസ്കാര ചടങ്ങുകൾ നടക്കുക.ഭൗതിക...

മലയാളത്തിന്‍റെ പ്രിയനടന്‍ മമ്മൂട്ടി ഷൂട്ടിംഗിന് അവധി നൽകി വിശ്രമത്തില്‍

മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടി ഷൂട്ടിംഗിന് അവധി നൽകി വിശ്രമത്തില്‍.ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ഇന്ന് മുതൽ അദ്ദേഹം ചികിത്സയ്ക്കു വിധേയനായി തുടങ്ങും. അഞ്ചു ദിവസത്തെ പ്രോട്ടോണ്‍...