കോഴിക്കോട് പെരുവയലിൽ വീട്ടിൽ നടന്ന വോട്ടിൽ ക്രമക്കേട് നടന്നിരിക്കുകയാണ്.
ഒരേ പേരുള്ള രണ്ട് വ്യക്തികളിൽ ലിസ്റ്റിൽ പേരില്ലാത്തയാളെ കൊണ്ട് ഓപ്പൺ വോട്ട് ചെയ്യിച്ചു എന്നാണ് ഉയരുന്ന പരാതി.
91 കാരിയായ പായമ്പുറത്ത് ജാനകിയമ്മയ്ക്ക് പകരം 80കാരിയായ കൊടശ്ശേരി ജാനകിയമ്മയെ കൊണ്ടാണ് വോട്ട് ചെയ്യിച്ചിരിക്കുന്നത് എന്നാണ് പരാതി.
ഈ സംഭവത്തെ തുടർന്ന് എൽഡിഎഫ് ബിഎൽഒയ്ക്കും ഉദ്യോഗസ്ഥർക്കുമെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്.
ഇങ്ങനെ സംഭവിച്ചതോടെ പായമ്പുറത്ത് ജാനകിയമ്മയുടെ വോട്ട് നഷ്ടമായി.
അതിന്റെ സങ്കടത്തിലാണ് ഈ അമ്മ.
ഈ സംഭവത്തിൽ വിശദീകരണം തേടുമെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കിയിട്ടുണ്ട്