‘ഓപ്പറേഷൻ തൂഫാൻ’: ചെന്നിത്തല ഇന്ന് പെരുമ്പാവൂരിലെ ‘ഭായി’ കോളനിയിൽ

പെരുമ്പാവൂരിലെയും പരിസര പ്രദേശങ്ങളിലെയും വർധിച്ചുവരുന്ന ലഹരി ഉപയോഗം തടയുന്നതിനായി ആഭ്യന്തര വകുപ്പ് ആവിഷ്കരിച്ച പ്രത്യേക പദ്ധതിയായ ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇന്ന് പെരുമ്പാവൂർ സന്ദർശിക്കും.പ്രദേശത്തെ ലഹരിമാഫിയക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുക എന്ന ലക്ഷ്യത്തോടെയാണ് ആഭ്യന്തര വകുപ്പിന്റെ ഈ അടിയന്തര ഇടപെടൽ.സന്ദർശനത്തിന്റെ ഭാഗമായി നാട്ടുകാരും വിദ്യാർത്ഥികളും പങ്കെടുക്കുന്ന ‘ജനസഭ’യിൽ മന്ത്രി സംസാരിക്കും.തുടർന്ന് പെരുമ്പാവൂരിലെ പ്രശസ്തമായ ‘ഭായി’ കോളനി സന്ദർശിക്കുന്ന അദ്ദേഹം, അവിടെയുള്ള ഇതരസംസ്ഥാന തൊഴിലാളികളുമായി നേരിട്ട് സംവദിക്കുകയും ലഹരി വിരുദ്ധ സന്ദേശം പങ്കുവെക്കുകയും ചെയ്യും.

Leave a Reply

spot_img

Related articles

ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ തൃപ്പുത്തരി ഞായറാഴ്ച

ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ തൃപ്പുത്തരി ഞായറാഴ്ച.രാവിലെ 8.30നും 9.30നും ഇടയിലുള്ള മുഹൂർത്തത്തിൽ ആഘോഷിക്കും. ഇതിന്റെ ഭാഗമായി ഭക്തർക്കായി 1200 ലിറ്റർ പുത്തരി പായസമാണ്...

കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ ഒന്നര മാസമായി സൂക്ഷിച്ചിരുന്ന മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് കായംകുളം സ്വദേശി ബാബു

കണ്ണൂർ ആയിക്കര ഹാർബറിൽ ജൂലൈ 7-ന് മരിച്ച നിലയിൽ കണ്ടെത്തുകയും, തുടർന്ന് അവകാശികളാരും ഇല്ലാതെ കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ ഒന്നര മാസത്തിലേറെയായി സൂക്ഷിക്കുകയും...

ഗുരുവായൂരിൽ ആഗസ്റ്റ് 30ന് 356 വിവാഹങ്ങൾ

ആഗസ്റ്റ് 30ന് ഗുരുവായൂർ ക്ഷേത്രത്തിൽ 356 വിവാഹങ്ങൾ ശീട്ടാക്കിയ സാഹചര്യത്തിൽ ദർശനവും വിവാഹച്ചടങ്ങുകളും സുഗമമായി നടത്താൻ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ദേവസ്വം ചെയർമാൻ എ.വി....

ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്ക്കിടെ ട്രാവലർ കത്തിനശിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

വിനോദ സഞ്ചാര കേന്ദ്രമായ ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്ക്കിടെ ട്രാവലർ കത്തിനശിച്ചു.യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.കുന്നംകുളത്തു നിന്നും ഇലവീഴാപൂഞ്ചിറയിലേക്ക് വിനോദ സഞ്ചാരത്തിനെത്തിയ സംഘം സഞ്ചരിച്ച ട്രാവലറാണ് കത്തി നശിച്ചത്.12...