കേരള വന ഗവേഷണ സ്ഥാപനത്തില്‍ അവസരം

കേരള വന ഗവേഷണ സ്ഥാപനത്തിലെ ഗവേഷണ പദ്ധതിയിലേക്ക് പ്രോജക്ട് അസിസ്റ്റന്റിനെ താല്‍ക്കാലികമായി നിയമിക്കുന്നു. യോഗ്യത ബി.എസ്.സി ബോട്ടണി/ പരിസ്ഥിതി ശാസ്ത്രം/ ഫോറസ്ട്രി/ പ്ലാന്റ് സയന്‍സ് എന്നിവയില്‍ ബിരുദം. അഭികാമ്യ യോഗ്യത വിത്ത് കൈകാര്യം ചെയ്യുന്നതിനുള്ള സാങ്കേതികതയില്‍ പരിചയം കൂടാതെ ഫീല്‍ഡ് ബോട്ടണിയിലും കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനുകളിലും പരിചയം. പ്രായപരിധി 2024 ജനുവരി 1 ന് 36 വയസ്സ്. പട്ടികജാതി പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് അഞ്ചും മറ്റ് പിന്നോക്ക വിഭാഗക്കാര്‍ക്ക് മുന്ന് വര്‍ഷവും നിയമാനുസൃതമായ ഇളവ് ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ സെപ്തംബര്‍ 6 ന് രാവിലെ 10 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കേരള വന ഗവേഷണ സ്ഥാപനത്തിന്റെ പീച്ചിയിലുള്ള ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യുവില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി www.kfri.res.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Leave a Reply

spot_img

Related articles

കോട്ടയത്ത് മഴ തുടരുന്നു; പുതുപ്പള്ളി പള്ളി റോഡിൽ വെള്ളം കയറി

രാവിലെ ഇടവിട്ട് പെയ്ത മഴ വീണ്ടും കോട്ടയം ജില്ലയിൽ ശക്തി പ്രാപിക്കുന്നു. ഇതേ തുടർന്ന് വീണ്ടും കൂടുതൽ പ്രദേശങ്ങളിൽ വെള്ളം കയറുകയാണ്. നിലവിൽ കോട്ടയം...

ബീമാപള്ളി ഉറൂസ് : ചൊവ്വാഴ്ച പ്രാദേശിക അവധി

ബീമാപള്ളി ദർഗ്ഗാ ഷറീഫിലെ വാർഷിക ഉറൂസ് മഹോത്സവത്തോടനുബന്ധിച്ച് ചൊവ്വാഴ്ച (ഡിസംബർ 03) തിരുവനന്തപുരം നഗരസഭാ പരിധിയിലെ എല്ലാ സംസ്ഥാന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും...

തിരിച്ചെത്തിയ പ്രവാസികളിൽ നിന്നും വിവിധ തസ്തികകളിലേക്ക് നോര്‍ക്ക റൂട്ട്സ് മുഖേന അപേക്ഷ ക്ഷണിക്കുന്നു

ഇടുക്കി: ജില്ലയില്‍ (ഷോറൂം, സർവീസ് സെന്റര്‍) ഒഴിവുളള വിവിധ തസ്തികകളിലേക്ക് തിരിച്ചെത്തിയ പ്രവാസികളിൽ നിന്നും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് മുഖേന അപേക്ഷ...

കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കാസർകോട് ജില്ലയിൽ നാളെ (ഡിസംബർ 3) കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...