കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ സംസ്ഥാന വ്യാപകമായി സ്ത്രീകൾക്ക് ഹ്രസ്വകാല താമസ സൗകര്യം ഒരുക്കുന്ന “സേഫ് സ്റ്റേ” പദ്ധതിയുടെ വിപുലീകരണത്തിന്റെ ഭാഗമായി അനുയോജ്യരായ വനിതാ ഹോസ്റ്റൽ / ഹോട്ടൽ/ ഹോം സ്റ്റേ അധികൃതരിൽ / ഉടമസ്ഥരിൽനിന്നും താത്പര്യപത്രം ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് kswdc.org സന്ദർശിക്കുക. അപേക്ഷാഫോം വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 15. ഫോൺ: 7012749427, 0471-2454585.