ഭാഗ്യക്കുറി ക്ഷേമനിധിയില്‍ റദ്ദായ അംഗത്വം പുനസ്ഥാപിക്കാന്‍ അവസരം

അംശദായ കുടിശിക നിമിത്തം ക്ഷേമനിധി അംഗത്വം റദ്ദായത് പുനസ്ഥാപിക്കാന്‍ അവസരം.

സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡില്‍ 2022 മാര്‍ച്ച് മുതല്‍ ഇത്തരത്തില്‍ അംഗത്വം റദ്ദായവര്‍ക്ക് അംഗത്വം പുനസ്ഥാപിക്കുന്ന മാസം വരെയുള്ള അംശദായ കുടിശിക പിഴ സഹിതം ഒടുക്കി അംഗത്വം പുതുക്കാവുന്നതാണ്.
അദാലത്ത് വഴി അംഗത്വം പുതുക്കാനുള്ള അവസരം ഇതു വരെ വിനിയോഗിക്കാത്തവര്‍ക്കാണ് ഇത്തരത്തില്‍ ഒരവസരം കൂടി നല്‍കുന്നത്.

ഈ മാസം (2024 ജൂലൈ) 10 മുതല്‍ 2024 ഓഗസ്റ്റ് 10 വരെ ഒരു മാസത്തേക്കാണ് അവസരം നല്‍കുന്നത്.കൂടുതല്‍ വിവരങ്ങള്‍ക്ക് തിരുവനന്തപുരം തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ കോംപ്ലക്‌സ് മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഹെഡ് ഓഫീസുമായി നേരിട്ടോ 0471 2325552, 83330010851 എന്നീ നമ്പരുകളിലോ ബന്ധപ്പെടാം.

Leave a Reply

spot_img

Related articles

അപേക്ഷ ക്ഷണിച്ചു

2024 - 25 അധ്യയനവർഷത്തിൽ എസ്എസ്എൽസി, ടി എച്ച് എസ് എൽ സി, ഗവൺമെന്റ് റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിലെ പത്താം ക്ലാസ് എന്നീ...

മില്ലറ്റുകൾ ആരോഗ്യകരമായ ജീവിതത്തിനുള്ള ഏറ്റവും നല്ല ഭക്ഷണം : മന്ത്രി പി പ്രസാദ്

ശാസ്ത്രീയമായ പഠനത്തിൻ്റെ അടിസ്ഥാനത്തിൽ മില്ലറ്റുകൾ ആരോഗ്യകരമായ ജീവിതത്തിനുള്ള ഏറ്റവും നല്ല ഭക്ഷണമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. ജില്ലയിൽ സർക്കാർ ധനസഹായത്തോടുകൂടി മനു...

ട്രെയിൻ യാത്രക്കിടെ വീണ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

ട്രെയിൻ യാത്രക്കിടെ വീണ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.റാന്നി വെച്ചൂച്ചിറ കുമ്പിത്തോട് വേഴക്കാട്ട് വിശ്വനാഥൻ്റെ മകൻ വിനീത് (32) മൃതദേഹമാണ് കണ്ടെത്തിയത്. കോഴിക്കോട് നല്ലളം...

മുന്നറിയിപ്പ് സൈറൺ ചാനൽ പ്രോഗ്രാമുകളിൽ ഉപയോഗിക്കരുത്; ദുരന്തനിവാരണ അതോറിറ്റി

മുന്നറിയിപ്പ് സൈറൺ ചാനൽ പ്രോഗ്രാമുകളിൽ അനാവശ്യമായി ഉപയോഗിക്കരുതെന്ന നിർദേശവുമായി ദുരന്തനിവാരണ അതോറിറ്റി.പതിവായി സൈറൺ ഉപയോഗിക്കുന്നത് ജനങ്ങൾക്കിടയിൽ ഗൗരവം ഇല്ലാതാക്കുമെന്നാണ് മുന്നറിയിപ്പ്. ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ്...