പാലക്കാട് ജില്ലയിലെ അംഗീകൃത ശിശുസംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികളെ വേനല്‍ അവധിക്കാലത്ത് കൂടെ താമസിപ്പിക്കാന്‍ ഒരവസരം.
താത്പര്യമുള്ള രക്ഷിതാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികള്‍ക്ക് അവധിക്കാലത്ത് ഒരു കുടുംബത്തിന്റെ ശ്രദ്ധയും സംരക്ഷണവും സ്നേഹപരിപാലനവും ലഭ്യമാക്കി സുരക്ഷിതമായി വളരുവാന്‍ സാഹചര്യമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
വനിതാ ശിശുവികസന വകുപ്പിലെ പാലക്കാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് എന്നിവരുടെ ആഭിമുഖ്യത്തിലാണ് വെക്കേഷന്‍ ഫോസ്റ്റര്‍ കെയര്‍ നടപ്പാക്കുന്നത്.
ആറു വയസ്സിനു മുകളില്‍ പ്രായമുള്ള ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഈ പദ്ധതി പ്രകാരം ഏപ്രില്‍, മെയ് മാസങ്ങളില്‍ അനുയോജ്യരായ രക്ഷിതാക്കളുടെ വീട്ടില്‍ പോറ്റിവളര്‍ത്താന്‍ നല്‍കും.
കുട്ടികളെ സംരക്ഷിക്കാന്‍ പ്രാപ്തിയും സന്നദ്ധതയുമുള്ള 35 വയസ്സിന് മുകളില്‍ പ്രായമുള്ള ദമ്പതികള്‍ക്ക് അപേക്ഷിക്കാം.
ഒന്നിലധികം കുട്ടികളെ സംരക്ഷിക്കാന്‍ സന്നദ്ധരായവര്‍ക്ക് മുന്‍ഗണന.
വെക്കേഷന്‍ ഫോസ്റ്റര്‍ കെയര്‍ പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കുന്ന ദമ്പതികളെ ദീര്‍ഘകാല ഫോസ്റ്റര്‍ കെയറിലേക്കും പരിഗണിക്കുമെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ അറിയിച്ചു.
താല്‍പര്യമുള്ളവര്‍ പാലക്കാട് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ഓഫീസില്‍ അപേക്ഷ നല്‍കണം.
വിലാസം- ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, മുനിസിപ്പല്‍ കോംപ്ലക്സ്, പാലക്കാട്-678001.ഫോണ്‍:8281899468,0491 2531098.