ഒരു മാസക്കാലത്തെ കഠിനമായ വ്രതാനുഷ്ഠാനങ്ങൾക്ക് ശേഷം ഈദുൽ ഫിത്റിലേക്ക് കടന്നിരിക്കുകയാണ്. കൊടുംചൂടിലും ആദമ്യമായ ദൈവഭക്തിയോടെയാണ് എല്ലാ വിശ്വാസികളും നോമ്പ് കാലം പിന്നിട്ടത്. ആത്മീയമായും ശാരീരികമായും ശുദ്ധി വരുത്താനുള്ള സമയം കൂടിയായിരുന്നു അത്. ഇസ്ലാം കാരുണ്യത്തിൻ്റെ മതമാണ്. ഉള്ളവൻ ഇല്ലാത്തവന് കൊടുക്കണമെന്ന് പറയുകയും അത് പ്രവൃത്തിക്കുകയും ചെയ്യുന്ന മതം. ഈദുൽ ഫിത്ർ ആലോഷിക്കുമ്പോൾ നമുക്കിടയിൽ നന്മയും സ്നേഹവും കാരുണ്യവും നിലനിർത്താനുള്ള ശ്രമമാണ് ഓരോരുത്തരും നടത്തേണ്ടത്. എല്ലാ വെല്ലുവിളികളെയും ചെറുത്ത് തോൽപ്പിക്കേണ്ടതും സാഹോദര്യത്തോടെ തോളോട് തോൾ ചേർന്ന് നിന്നു കൊണ്ടാണ്ട്. അതിനു വേണ്ടി നമ്മെ സജ്ജമാക്കുന്നതായിരുന്നു ഈ വ്രതാനുഷ്ഠാന കാലം. ഏവർക്കും ഊഷ്മളമായ ഈദുൽ ഫിത്ർ ആശംസകൾ നേരുന്നു.