വഖഫ് ഭേദഗതി ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും

വഖഫ് ഭേദഗതി ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും. ഉച്ചയ്ക്ക് 12 മണിയോടെയാണ് ബില്‍ അവതരിപ്പിക്കുക. ബില്ലിനെതിരെ സഭയില്‍ ഒറ്റക്കെട്ടായി പ്രതിഷേധമുയർത്താനാണ് ഇൻഡ്യ സഖ്യത്തിന്റെ തീരുമാനം. രാഹുല്‍ ഗാന്ധി വിളിച്ച കോണ്‍ഗ്രസ് എംപിമാരുടെ യോഗം ഇന്ന് ചേരും. പ്രതിപക്ഷത്തിന്റെയും വിവിധ സംഘടനകളുടെയും എതിർപ്പിനിടെയാണ് പരിഷ്കരിച്ച വഖഫ് ഭേദഗതി ബില്ല് ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കുന്നത്. ബജറ്റ് സമ്മേളനം അവസാനിക്കാൻ മൂന്നു ദിവസം ബാക്കി നില്‍ക്കെ കാര്യോപദേശക സമിതി യോഗത്തിലാണ് കേന്ദ്രസർക്കാർ തീരുമാനം കൈക്കൊണ്ടത്. വിവിധ പാർട്ടികള്‍ തങ്ങളുടെ അംഗങ്ങള്‍ക്ക് ഇന്ന് സഭയില്‍ ഹാജരാകാനായി ത്രീ ലൈൻ വിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം, ബില്ലിനെ ഒറ്റക്കെട്ടായി എതിർക്കാനാണ് ഇൻഡ്യ സഖ്യത്തിന് തീരുമാനം. ഇന്ന് സഭാ നടപടികള്‍ക്ക് മുന്നോടിയായി കോണ്‍ഗ്രസ് എംപിമാരുടെ യോഗം രാഹുല്‍ ഗാന്ധി വിളിച്ചിട്ടുണ്ട്. ഇന്നലെ കെ.സി വേണുഗോപാലിന്റെ വസതിയില്‍ യുഡിഎഫ് എംപിമാരുടെ യോഗം ചേർന്നിരുന്നു.

Leave a Reply

spot_img

Related articles

നീറ്റ് പരീക്ഷാ ക്രമക്കേട്; കോക്രോച്ച്‌ ജനത പാർട്ടിയുടെ രണ്ടാം ഘട്ട പ്രതിഷേധം ഇന്ന് ജന്തർ മന്തറില്‍

നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരായ കോക്രോച്ച്‌ ജനത പാർട്ടിയുടെ രണ്ടാം ഘട്ട പ്രതിഷേധം ഇന്ന് ജന്തർ മന്തറില്‍ നടക്കും. പ്രതിഷേധത്തില്‍ പങ്കെടുക്കാൻ എത്തുന്ന ‘പാറ്റകള്‍' കൈയില്‍...

മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ; പുതിയ അണക്കെട്ട് അനുവദിക്കില്ല

മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.പുതിയ അണക്കെട്ട് അനുവദിക്കില്ലെന്നും കേരള സർക്കാരിന്റെ ശ്രമങ്ങൾ തടയുമെന്നും സർക്കാർ വ്യക്തമാക്കി. നയപ്രഖ്യാപന പ്രസംഗത്തിലാണ്...

സമാധാന കരാറിന് ശേഷം ഹോർമൂസ് വഴി ഇന്ത്യയിലേക്ക് പുറപ്പെട്ട ആദ്യ കപ്പൽ ഇന്ന് ഗുജറാത്തിലെ ദഹേജ് തുറമുഖത്ത് എത്തും

സമാധാന കരാറിന് ശേഷം ഹോർമൂസ് വഴി ഇന്ത്യയിലേക്ക് പുറപ്പെട്ട ആദ്യ കപ്പൽ ഇന്ന് ഗുജറാത്തിലെ ദഹേജ് തുറമുഖത്ത് എത്തും.യുഎ സ് സൈനിക ഉപരോധം നീക്കിയതോടെ...

കർണാടകത്തിൽ ആൺകുട്ടികൾക്കും കെ.എസ്.ആർ.ടി.സി. ബസുകളിൽ സൗജന്യ യാത്ര

കർണാടകത്തിൽ ആൺകുട്ടികൾക്കും കെ.എസ്.ആർ.ടി.സി. ബസുകളിൽ യാത്ര സൗജന്യമാക്കുന്ന പദ്ധതിക്ക് തുടക്കം.ഇതിനുള്ള പാസുകൾ വിതരണം ചെയ്‌തുതുടങ്ങി.കേരളത്തിൽ നിന്നു കർണാടകത്തിൻ്റെ വിവിധ ഭാഗങ്ങളിലെ സർവകലാശാലകളിലും കോളേജുകളിലും സ്കൂളുകളിലും...