തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

സംസ്ഥാനത്ത് 30 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നു എന്നതിന്റെ തെളിവാണ് ഈ തിരഞ്ഞെടുപ്പ് ഫലവും. ഇതുവരെ നടന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പുകളിലെല്ലാം യു ഡി എഫിന് സീറ്റുകള്‍ വര്‍ധിച്ചിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.പത്തില്‍ നിന്നും 12 ലേക്ക് യു ഡി എഫിന്റെ സീറ്റ് വര്‍ധിച്ചു. യു ഡി എഫിന് രണ്ട് സീറ്റ് വര്‍ധിച്ചപ്പോള്‍ എല്‍ ഡി എഫിന് മൂന്ന് സീറ്റുകള്‍ കുറഞ്ഞു. പത്തനംതിട്ട മുന്‍സിപ്പാലിറ്റിയിലെ കുമ്ബഴ നോര്‍ത്ത് വാര്‍ഡ് വെറും മൂന്ന് വോട്ടിനാണ് യു ഡി എഫിന് നഷ്ടമായത്. ഇടുക്കി വാത്തിക്കുടി പഞ്ചായത്തിലെ ദൈവംമേട് വാര്‍ഡില്‍ ഏഴ് വോട്ടിനാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടത്. ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നിലമ്ബൂര്‍ നിയമസഭ മണ്ഡലത്തിലെ കരുളായി ഗ്രാമപഞ്ചായത്തിലെ ചക്കിട്ടാമല വാര്‍ഡ് 397 വോട്ടിന് യു ഡി എഫ് വിജയിച്ചു. തുടര്‍ച്ചയായ ഈ വിജയങ്ങള്‍ ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് കരുത്തേകുമെന്ന് സതീശൻ പറഞ്ഞു

Leave a Reply

spot_img

Related articles

വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലപാതകത്തില്‍ ജീവൻപൊലിഞ്ഞ അഞ്ചുപേർക്കും നാടിന്റെ യാത്രാമൊഴി

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പോസ്റ്റുമോർട്ടം നടപടികള്‍ക്കുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. അഫാന്റെ പെണ്‍സുഹൃത്ത് ഫർസാനയുടെ സംസ്കാര ചടങ്ങുകളാണ് ആദ്യം പൂർത്തിയായത്. വെഞ്ഞാറമൂട് പുതൂരിലുള്ള വീട്ടിലേക്കാണ് ഫർസാനയുടെ...

എന്‍സിപി സംസ്ഥാന പ്രസിഡന്റ് സ്ഥാനം ഉറപ്പിച്ച്‌ തോമസ് കെ തോമസ്

14 ജില്ലാ പ്രസിഡന്റുമാരുടെയും പിന്തുണ തോമസ് കെ തോമസിന് ലഭിച്ചു.പിന്തുണ അറിയിച്ചുള്ള കത്ത്, ദേശീയ ജനറല്‍ സെക്രട്ടറി ജിതേന്ദ്ര ആവാദിന് നല്‍കി. പ്രഖ്യാപനം...

ആശമാരുടെ സമരത്തില്‍ വിമര്‍ശനം തുടര്‍ന്ന് സിപിഐഎം; പിന്നില്‍ അരാജക സംഘങ്ങളെന്ന് എം വി ഗോവിന്ദന്‍

ആശ വര്‍ക്കറുമാരുടെ സമരത്തിനെതിരെ വിമര്‍ശനം തുടര്‍ന്ന് സിപിഐഎം നേതാക്കള്‍. ഒരേ ജോലി ചെയ്യുന്ന വിവിധ സംസ്ഥാനങ്ങളിലെ ആശമാരേക്കാള്‍ ഉയര്‍ന്ന വേതനം കേരളത്തിലെ ആശമാര്‍ക്കുണ്ടെന്ന് പി...

വിവാഹം കഴിക്കൂ ,ഇല്ലെങ്കിൽ ജോലിയിൽ നിന്ന് പിരിച്ചുവിടും; വിചിത്ര നിർദ്ദേശവുമായി കമ്പനി

വിവാഹം കഴിക്കാത്തവരും ,വിവാഹമോചിതരുമായ ജീവനക്കാരെ സെപ്തംബർ അവസാനത്തോടെ പിരിച്ചുവിടുമെന്ന മുന്നറിയിപ്പുമായി ചൈനയിലെ കെമിക്കൽ കമ്പനി. ജനുവരിയിലാണ് ഷുണ്ടിയന്‍ കെമിക്കൽ കമ്പനിയിലെ 28 നും 58...