നിയമസഭാ സമ്മേളനത്തിൽ സംസ്ഥാന സർക്കാരിനെതിരെ ഗുരുതര അഴിമതി ആരോപണങ്ങളുമായി പ്രതിപക്ഷം

2026ലെ ധനകാര്യ ബിൽ അവതരിപ്പിച്ച നിയമസഭാ സമ്മേളനത്തിൽ സംസ്ഥാന സർക്കാരിനെതിരെ ഗുരുതര അഴിമതി ആരോപണങ്ങളുമായി പ്രതിപക്ഷം.മദ്യക്കമ്പനിക്ക് കോടികളുടെ നികുതിയിളവ് നൽകിയെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ആരോപണവും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട തർക്കങ്ങളും സഭയെ പ്രക്ഷുബ്‌ധമാക്കി. ഭരണപക്ഷം ആദ്യം നെഹ്റുവിയൻ നയവും ഇപ്പോൾ ഗാന്ധിയൻ നയവും ഉപേക്ഷിച്ചുവെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

സംസ്ഥാന സർക്കാർ അധികാരത്തിൽ വന്ന് മൂന്നാം ദിവസം തന്നെ അഴിമതിക്കുള്ള ഫയൽ നീക്കങ്ങൾ ആരംഭിച്ചുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. കർണാടകയിലെ മദ്യലോബിക്ക് വേണ്ടി ബക്കാർഡി കമ്പനിക്ക് 600 കോടിയോളം രൂപയുടെ നികുതിയിളവാണ് സർക്കാർ നൽകിയത്.വെറും രണ്ടര മണിക്കൂർ കൊണ്ടാണ് ഇതിനായുള്ള ഫയൽ നീക്കങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലടക്കം നടന്നത്. തെരഞ്ഞെടുപ്പ് കാലത്ത് കർണാടകയിൽ നിന്നൊഴുകിയ കോടികളുടെ പ്രത്യുപകാരമായാണ് ഈ അഴിമതി നടന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ധനകാര്യ ബില്ല് സഭ അംഗീകരിച്ചാൽ ഈ നികുതിയിളവ് നിയമമായി മാറുമെന്നും, പിന്നീട് യുഡിഎഫ് ചർച്ച ചെയ്ത് മദ്യനയം പ്രഖ്യാപിച്ചതിന് ശേഷം മാത്രമേ ഇത് നടപ്പാക്കൂ എന്ന് പറയുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി.

Leave a Reply

spot_img

Related articles

ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ തൃപ്പുത്തരി ഞായറാഴ്ച

ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ തൃപ്പുത്തരി ഞായറാഴ്ച.രാവിലെ 8.30നും 9.30നും ഇടയിലുള്ള മുഹൂർത്തത്തിൽ ആഘോഷിക്കും. ഇതിന്റെ ഭാഗമായി ഭക്തർക്കായി 1200 ലിറ്റർ പുത്തരി പായസമാണ്...

കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ ഒന്നര മാസമായി സൂക്ഷിച്ചിരുന്ന മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് കായംകുളം സ്വദേശി ബാബു

കണ്ണൂർ ആയിക്കര ഹാർബറിൽ ജൂലൈ 7-ന് മരിച്ച നിലയിൽ കണ്ടെത്തുകയും, തുടർന്ന് അവകാശികളാരും ഇല്ലാതെ കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ ഒന്നര മാസത്തിലേറെയായി സൂക്ഷിക്കുകയും...

ഗുരുവായൂരിൽ ആഗസ്റ്റ് 30ന് 356 വിവാഹങ്ങൾ

ആഗസ്റ്റ് 30ന് ഗുരുവായൂർ ക്ഷേത്രത്തിൽ 356 വിവാഹങ്ങൾ ശീട്ടാക്കിയ സാഹചര്യത്തിൽ ദർശനവും വിവാഹച്ചടങ്ങുകളും സുഗമമായി നടത്താൻ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ദേവസ്വം ചെയർമാൻ എ.വി....

ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്ക്കിടെ ട്രാവലർ കത്തിനശിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

വിനോദ സഞ്ചാര കേന്ദ്രമായ ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്ക്കിടെ ട്രാവലർ കത്തിനശിച്ചു.യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.കുന്നംകുളത്തു നിന്നും ഇലവീഴാപൂഞ്ചിറയിലേക്ക് വിനോദ സഞ്ചാരത്തിനെത്തിയ സംഘം സഞ്ചരിച്ച ട്രാവലറാണ് കത്തി നശിച്ചത്.12...