മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം തെരുവിലേക്ക്.
പ്രതിപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് നിയമസഭയിലേക്ക് മാര്‍ച്ച് നടത്തും.
പൊലീസിലെ മാഫിയവല്‍ക്കരണം, മുഖ്യമന്ത്രി മലപ്പുറം ജില്ലക്കെതിരെ നടത്തിയ പരാമര്‍ശം തുടങ്ങിയ വിവിധ വിഷയങ്ങളാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്.
തൃശ്ശൂര്‍ പൂരം കലക്കിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണവും ആവശ്യപ്പെട്ടാണ് പ്രതിഷേധം.
സംസ്ഥാന വ്യാപകമായി ഇന്ന് യുഡിഎഫ് നേതൃത്വത്തില്‍ സായാഹ്ന ധര്‍ണ്ണകളും സംഘടിപ്പിക്കുന്നുണ്ട്.
ജില്ലാ ആസ്ഥാനങ്ങളിലാണ് പ്രതിഷേധ സമരം സംഘടിപ്പിക്കുക. സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിര്‍വ്വഹിക്കും.