തിരുവനന്തപുരം : സിസ്റ്റർ അഭയയെ കൊല ചെയ്ത കേസിലെ ഒന്നാം പ്രതിയായ ഫാ.തോമസ് കോട്ടൂരാന്റെ പെൻഷൻ പിൻവലിച്ച് ഉത്തരവിറക്കി സർക്കാർ.
സി.ബി.ഐ കോടതി ജീവപര്യന്തം ശിക്ഷിച്ചതോടെയാണ് ബി.സി.എം കോളേജിലെ സൈക്കോളജി അധ്യാപകനായിരുന്ന തോമസ് കോട്ടൂരാൻ്റെ പെൻഷൻ പിൻവലിച്ചുള്ള സർക്കാർ നടപടി.