ഇടുക്കി- ലോക്‌സഭാ തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണം ലക്ഷ്യമിട്ട് അതിഥി തൊഴിലാളികള്‍ക്കായി ഹിന്ദിയിലുള്ള ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. പട്ടികജാതി വകുപ്പിലെ ഉദ്യോഗസ്ഥൻ എം ലിവിങ്സ്റ്റൻ ക്ലാസ്സ് നയിച്ചു.
കരിക്കുന്നത്തെ സ്വകാര്യ സ്ഥാപനത്തില്‍ നടത്തിയ പരിപാടിയില്‍ നൂറിലധികം അതിഥി തൊഴിലാളികൾ പങ്കെടുത്തു. വോട്ടിന്റെ പ്രാധാന്യം, ഹരിത തിരഞ്ഞെടുപ്പ്, തിരഞ്ഞെടുപ്പ് എത്തിക്സ് എന്നിവയായിരുന്നു വിഷയങ്ങൾ .സ്വീപ്പിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി . തൊഴില്‍ വകുപ്പിലെ വിവിധ ജീവനക്കാർ ക്ലാസ്സിൽ പങ്കെടുത്തു.
