മാർക്കറ്റ് മിസ്റ്ററി : ത്രിദിന വർക്‌ഷോപ്പ് 18 മുതൽ

           മാർക്കറ്റിങ് മേഖലയിൽ കൂടുതൽ പ്രാവീണ്യം നേടുവാൻ ആഗ്രഹിക്കുന്ന സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്‌മെന്റ് (KIED), മൂന്ന് ദിവസത്തെ ‘മാർക്കറ്റ മിസ്റ്ററി’ വർക്‌ഷോപ്പ് സംഘടിപ്പിക്കുന്നു.

ഏപ്രിൽ 18 മുതൽ 20 വരെ കളമശ്ശേരിയിൽ ഉള്ള KIED ക്യാമ്പസിലാണു പരിശീലനം.

എംഎസ്എംഇ മേഖലയിലെ സംരംഭകർ / എക്‌സിക്യൂട്ടീവ്‌സ് എന്നിവർക്ക് പരിശീലനത്തിൽ പങ്കെടുക്കാം.

ഡിജിറ്റൽ മാർക്കറ്റിംഗ്, ഡിജിറ്റൽ വിസിബിലിറ്റി, സോഷ്യൽ മീഡിയ മാനേജ്‌മെന്റ്, സോഷ്യൽ മീഡിയയിലെ ഓട്ടോമേഷൻ, എ ഐ പ്രാപ്തമാക്കിയ മാർക്കറ്റിങ് ടൂളുകളിലേക്കുള്ള ആമുഖം തുടങ്ങിയ നിരവധി വിഷയങ്ങളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

 2,950 രൂപയാണ് 3 ദിവസത്തെ പരിശീലനത്തിന്റെ ഫീസ് (കോഴ്‌സ് ഫീ, സെർട്ടിഫിക്കേഷൻ, ഭക്ഷണം, താമസം, ജിഎസ്ടി ഉൾപ്പടെ).

താമസം ആവശ്യമില്ലാത്തവർക്ക് 1,200 രൂപയാണ് മൂന്നു ദിവസത്തെ പരിശീലനത്തിന്റെ ഫീസ്.

പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപെട്ടവർക്ക് 1,800 രൂപ താമസം ഉൾപ്പെടെയും, 800 രൂപ താമസം കൂടാതെയുമാണ് പരിശീലനത്തിന്റെ ഫീസ്.

പരിശീലനത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ഓൺലൈനായി http://kied.info/training-calender/ ൽ ഏപ്രിൽ 16ന് മുൻപ് അപേക്ഷ സമർപ്പിക്കേണ്ടതാണ്.

തിരഞ്ഞെടുക്കപ്പെടുന്ന 35 പേർ ഫീസ് അടച്ചാൽ മതി. കൂടുതൽ വിവരങ്ങൾക്ക് : 0484 2532890, 0484 2550322, 9188922800.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു.ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇന്നത്തെ സ്വർണവില 22 കാരറ്റ് ഗ്രാമിന് 190...

വീണ്ടും കുതിച്ച് കയറി സ്വർണവില, ഇന്ന് ഒറ്റയടിക്ക് കൂടിയത് 4840 രൂപ

വീണ്ടും കുതിച്ച് കയറി സ്വർണവില, 22 കാരറ്റ് സ്വർണം പവന് 4840 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണിവില...