കത്രയിലെ വൈഷ്ണോ ദേവി ക്ഷേത്രത്തിന്റെ ബേസ് ക്യാമ്പിൽ മദ്യപിച്ചെത്തിയ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഒർഹാൻ അവത്രമണി എന്ന ‘ഓറി’യ്‌ക്കെതിരെ ജമ്മുകശ്മീർ പൊലീസ് കേസെടുത്തു. ഓറിയ്‌ക്കൊപ്പം മദ്യപിച്ച ഏഴ് പേർക്കെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്.പ്രതികളിൽ ഒരാൾ റഷ്യൻ പൗരനാണ്. ദർശൻ സിംഗ്, പാർത്ഥ് റെയ്‌ന, റിതിക് സിംഗ്, റാഷി ദത്ത, രക്ഷിത ഭോഗൽ, ഷാഗുൺ കോഹ്‌ലി, അർസമാസ്കിന എന്നിവരെയും പ്രതികളാക്കിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.മതവികാരം വ്രണപ്പെടുത്തിയതിനും ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവ് ലംഘിച്ചതിനും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. സുഹാന ഖാന്‍, ജാന്‍വി കപൂര്‍, ഖുശി കപൂര്‍, സാറ അലി ഖാന്‍, നൈസ ദേവ്ഗണ്‍, അനന്യ പാണ്ഡെ തുടങ്ങി നിരവധി താരപുത്രിമാരുടെ അടുത്ത സുഹൃത്താണ് ഒറി. ബോളിവുഡ് പാര്‍ട്ടികളിലെ സ്ഥിരസാന്നിധ്യം കൂടിയായ ഒറിക്ക് ഇന്‍സ്റ്റഗ്രാമില്‍ 1.6 മില്ല്യണ്‍ ഫോളോവേഴ്‌സുണ്ട്.