‘’ഓശാന’’ നവംബർ 1-ന്

പുതുമുഖം ബാലാജി ജയരാജൻ,ധ്യാൻ ശ്രീനിവാസൻ, അൽത്താഫ് സലിം, വർഷ വിശ്വനാഥ്,ഗൗരി ഗോപൻ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി എൻ.വി. മനോജ് സംവിധാനം ചെയ്യുന്ന “ഓശാന” നവംബർ ഒന്നിന് പ്രദർശനത്തിനെത്തുന്നു. എം.ജെ.എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ മാർട്ടിൻ ജോസഫ് നിർമ്മിക്കുന്നഈ ചിത്രത്തിൽ ബോബൻ സാമുവൽ, സ്മിനു സിജോ, സാബുമോൻ അബ്ദുസ്സമദ്, നിഴലുകൾ രവി, അഞ്ജയ വി വി, ഷാജി മാവേലിക്കര, സബീറ്റ ജോർജ്, ചിത്ര നായർ, കൃഷ്ണ സജിത്ത്, ശ്രുതി, ലക്ഷ്മി, ആദിത്യൻ, ജാൻവി തുടങ്ങിയവരും അഭിനയിക്കുന്നു.

കഥ തിരക്കഥ സംഭാഷണം ജിതിൻ ജോസ് എഴുതുന്നു. ബി കെ ഹരിനാരായണൻ, വിനായക് ശശികുമാർ, ജിസ് ജോയി,ഷോബിൻ കണ്ണങ്കാട്ട്,സാൽവിൻ വർഗീസ് എന്നിവരുടെ വരികൾക്ക് മെജോ ജോസഫ് സംഗീതം പകരുന്നു.മെൽബിൻ കുരിശിങ്കൽ ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിംഗ്-സന്ദീപ് നന്ദകുമാർ.പ്രോജക്ട് ഡിസൈനർ-അനുകുട്ടൻ,പ്രൊഡക്ഷൻ കൺട്രോളർ- കമലാക്ഷൻ പയ്യന്നൂർ,കല-ബനിത്ത് ബത്തേരി,മേക്കപ്പ്-ജിത്തു പയ്യന്നൂർ, വസ്ത്രാലങ്കാരം-ദിവ്യ ജോബി,ചീഫ് അസോസിയേറ്റ് ഡയറക്ടർ-ശ്രീകുമാർ വളംകുളം, സ്റ്റിൽസ്-സന്തോഷ് പട്ടാമ്പി,പബ്ലിസിറ്റി ഡിസൈൻ-
ഷിബിൻ സി. ബാബു,കളറിസ്റ്റ്-അലക്സ് വി.വർഗീസ്, മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻ-ഡോക്ടർ-സംഗീത ജനചന്ദ്രൻ(സ്റ്റോറീസ് സോഷ്യൽ)

ഒരു വ്യക്തിയുടെ ജീവിതത്തിൽ പല കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന വികാരങ്ങളുടെയും ബന്ധങ്ങളുടെയും സങ്കീർണ്ണതകൾ അവതരിപ്പിക്കുന്ന സംഗീതസാന്ദ്രമായ പ്രണയകഥ ദൃശ്യവൽക്കരിക്കുന്ന ചിത്രമാണ് ” ഓശാന “.

Leave a Reply

spot_img

Related articles

കന്നഡ സീരിയല്‍ നടി ശോഭിത ശിവണ്ണ മരിച്ച നിലയില്‍

കന്നഡ സീരിയല്‍ നടി ശോഭിത ശിവണ്ണയെ (30) മരിച്ച നിലയില്‍ കണ്ടെത്തി.ഹെെദരാബാദില്‍ വെച്ചാണ് മരണം. ഹാസൻ സ്വദേശിനിയാണ്. കന്നഡ സീരിയലുകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ...

സിനിമ നിര്‍മ്മാതാവ് മനു പത്മനാഭന്‍ നായര്‍ അന്തരിച്ചു

ഐടി വിദഗ്‌ധനും ചലച്ചിത്ര നിർമാതാവുമായ കോട്ടയം ആനിക്കാട് പാണ്ടിപ്പള്ളിൽ (ബിത്ര) പി.മനു (51) അന്തരിച്ചു. സംസ്കാരം പിന്നീട്. പത്മനാഭന്റെയും ജാൻവിഅമ്മയുടെയും മകനാണ്. വെ ള്ളം,...

ബിഗ് ബഡ്ജറ്റ് ചിത്രം ‘സുമതി വളവ്’ ചിത്രീകരണം പാലക്കാട് ആരംഭിച്ചു

ബിഗ് ബഡ്ജറ്റ് ചിത്രം സുമതി വളവിലൂടെ മലയാള സിനിമാ പ്രൊഡക്ഷൻ രംഗത്തേക്ക് ചുവടുവച്ച് തിങ്ക് സ്റ്റുഡിയോസ്. മാളികപ്പുറം എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം സംവിധായകൻ...

ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ‘പടക്കളം’ പൂർത്തിയായി

ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു , വിജയ് സുബ്രഹ്മണ്യം എന്നിവർ നിർമ്മിച്ച് നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ...