വീണ്ടും പരിക്ക് വീണ്ടും പുറത്ത്; ഉടനെയൊന്നുമില്ല മടക്കം.

നിന്ന് മുക്തനായി കളിക്കളത്തിലേക്ക് മടങ്ങിയെത്തി നെയ്മർക്ക് വില്ലനായി വീണ്ടും പരിക്ക്. ഏറെ നാളത്തെ ഇടവേളയ്‌ക്ക് ശേഷം പകരക്കാരനായി അൽ ഹിലാലിന് വേണ്ടി ഇറങ്ങിയ നെയ്മറെ വീഴ്‌ത്തിയത് ഹാംസ്ട്രിം ഇഞ്ചുറിയായിരുന്നു. താരത്തിന്റെ പരിക്കിന്റെ കാര്യം ടീമും സ്ഥിരീകരിച്ചിട്ടുണ്ട്. ബ്രസീലിയൻ താരത്തിന് രണ്ടുമാസത്തോളം പുറത്തിരിക്കേണ്ടി വരുമെന്നാണ് സൂചന.പരിക്കിനെ തുർന്ന് ഒരുവർഷമായി മാറി നിന്ന താരം ക്ലബിന് വേണ്ടി ഇത് രണ്ടാം തവണയാണ് കളിക്കാനിറങ്ങിയത്. 58-ാം മിനിട്ടിലാണ് നെയ്മർ കളത്തിലിറങ്ങിയത്.മത്സരം അവസാനിക്കാൻ മൂന്ന് മിനിട്ടുള്ളപ്പോഴാണ് താരത്തെ പരിക്ക് വലച്ചത്.2023 ആഗസ്റ്റിൽ 90 മില്യൺ ഡോളറിനാണ് 19 തവണ സൗദി ചാമ്പ്യന്മാരായ അൽ ഹിലാൽ നെയ്മറെ ടീമിലെത്തിക്കുന്നത്.

Leave a Reply

spot_img

Related articles

ടി20 ലോകകപ്പ്; രണ്ടാം സെമിഫൈനലില്‍ ഇന്ന് ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും

ടി20 ലോകകപ്പ് 2026-ലെ ആവേശകരമായ രണ്ടാം സെമിഫൈനലില്‍ ഇന്ന് ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും.മുംബൈയിലെ ഐതിഹാസികമായ വാംഖഡെ സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിക്കാണ് മത്സരം...

ദക്ഷിണാഫ്രിക്കയെ സെമി ഫൈനലില്‍ തകർത്ത് ന്യൂസിലാന്‍ഡ് ട്വൻ്റി 20 ലോകകപ്പ് ഫൈനലിൽ

ദക്ഷിണാഫ്രിക്കയെ സെമി ഫൈനലില്‍ ഒമ്പത് വിക്കറ്റുകള്‍ക്ക് തകർത്ത് ന്യൂസിലാന്‍ഡ് ട്വൻ്റി 20 ലോകകപ്പ് ഫൈനലിൽ.ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം വെറും 12.5 ഓവറില്‍...

ടി 20 ലോകകപ്പിൽ ഇന്ത്യ സെമിയിൽ

ടി 20 ലോകകപ്പിൽ ഇന്ത്യ സെമിയിൽ.മലയാളി താരം സഞ്ജു സാംസൺന്റെ കരുത്തിലാണ് ഇന്ത്യ വെസ്റ്റിൻഡീസിനെ തോൽപ്പിച്ച് സെമിയിൽ കടന്നത്.സഞ്ജു 50 ബോളിൽ പുറത്താകാതെ 97...

രഞ്ജി ട്രോഫി ക്രിക്കറ്റിൽ ജമ്മു കാഷ്‌മീരിന് കിരീടം

രഞ്ജി ട്രോഫി ക്രിക്കറ്റിൽ ജമ്മു കാഷ്‌മീരിന് കിരീടം.ഹുബള്ളിയിൽ നടന്ന ആവേശകരമായ ഫൈനലിൽ കർണാടകയെ സമനിലയിൽ തളച്ചാണ് ജമ്മു കി രീടം നേടിയത്. ഒന്നാം ഇന്നിംഗ്‌സിലെ...